'സുഡാനി'ക്ക് മൊറോക്കോയില്‍ അംഗീകാരം; മികച്ച സംവിധായകനായി സക്കറിയ

By Web TeamFirst Published Feb 18, 2019, 4:51 PM IST
Highlights

സക്കറിയ മുഹമ്മദും മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ഷൈജു തന്നെയായിരുന്നു ഛായാഗ്രഹണം.
 

മൊറോക്കോയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടി മലയാളചിത്രം 'സുഡാനി ഫ്രം നൈജീരിയ'. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഫെസില്‍ നടന്ന ആന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രം സംവിധാനം ചെയ്ത സക്കറിയ മുഹമ്മദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. 

കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തിയ സുഡാനി ഫ്രം നൈജീരിയ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ സിനിമയാണ്. സക്കറിയ മുഹമ്മദും മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ഷൈജു തന്നെയായിരുന്നു ഛായാഗ്രഹണം. ഐഎഫ്എഫ്‌കെയിലെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡും മോഹന്‍ രാഘവന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട് ചിത്രം.

click me!