'കാറിനോട് ആലിപ്പഴം ചെയ്ത കൊടുംചതി'; വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ കഥ പുറത്ത്

By Web TeamFirst Published Apr 26, 2020, 1:43 PM IST
Highlights

വലിപ്പമുള്ള ഐസ് കട്ടകള്‍ വീടിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് മുകളിലേക്ക് വീഴുന്ന വീഡിയോയ്ക്ക് 56 സെക്കന്‍റ് ദൗര്‍ഘ്യമാണുള്ളത്

ചിയാങ്: 'തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ആലിപ്പഴ മഴ' സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് മുകളിലേക്ക് ആലിപ്പഴം പൊഴിഞ്ഞുവീഴുന്നതാണ് വീഡിയോയില്‍. എന്നാല്‍ ഈ വീഡിയോയുടെ കാര്യത്തില്‍ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. 

 

ഫേസ്‍ബുക്കില്‍ ഏപ്രില്‍ രണ്ടിന് പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ഇങ്ങനെ. വലിപ്പമുള്ള ഐസ് കട്ടകള്‍ വീടിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് മുകളിലേക്ക് വീഴുന്ന വീഡിയോയ്ക്ക് 56 സെക്കന്‍റ് ദൈര്‍ഘ്യമാണുള്ളത്. 'ഇതൊരു സിനിമയല്ല, വിദേശത്തുനിന്ന് ഉള്ളതുമല്ല, ചിയാങ് റായ് പ്രവിശ്യയിലെ ചിയാങ്ക് സാന്‍ പ്രവിശ്യയില്‍ നിന്നുള്ളതാണ്'- എന്ന തലക്കെട്ടിലായിരുന്നു വീഡിയോ.

എന്നാല്‍ ഈ വീഡിയോ തായ്‍ലന്‍ഡില്‍ നിന്നുള്ളതല്ല. ഓസ്‍ട്രേലിയയിലെ ക്വീന്‍സ്‍ലന്‍ഡില്‍ നിന്ന് 2019 നവംബര്‍ 17നുള്ള വീഡിയോയാണിത് എന്ന് യഥാര്‍ഥ പോസ്റ്റ് വ്യക്തമാക്കുന്നു. ഒരു ലക്ഷം ഡോളറിന്‍റെ നഷ്ടമാണ് വീടിനും കാറിനും ആലിപ്പഴമഴ വരുത്തിവെച്ചത്. ക്വീന്‍സ്‍ലന്‍ഡിലെ ആലിപ്പഴ മഴയെ കുറിച്ച് ഓസ്‍ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പിയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് വീഡിയോയ്ക്ക് പിന്നിലെ വസ്തുത പുറത്തുകൊണ്ടുവന്നത്. 

Read more: 3ജി- സാര്‍സ്, 4 ജി- എച്ച്1എന്‍1, 5ജി- കൊവിഡ്; മാരക രോഗങ്ങള്‍ പടര്‍ത്തിയത് ടെലികോം സാങ്കേതികവിദ്യകളോ

click me!