
ഇസ്ലാമാബാദ്: ഉത്തര്‍പ്രദേശില്‍ മുസ്‍ലിംകള്‍ക്കെതിരെ പൊലീസ് ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴുവര്‍ഷം മുന്‍പ് നടന്ന അതിക്രമത്തിന്‍റെ വീഡിയോയാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ചത്. പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ മുസ്‍ലിംകള്‍ക്കെതിരെ നടന്ന അതിക്രമമെന്ന പേരില്‍ നിരവധിപ്പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.
ബംഗ്ലാദേശില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍റേതാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍. ആളുകളെ മര്‍ദ്ദിക്കുന്ന പൊലീസിന്‍റെ യൂണിഫോമില്‍ ആര്‍എബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയും. ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശ് സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നു.
തെറ്റ് ചൂണ്ടിക്കാണിച്ചതോടെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തെറ്റായ സന്ദേശം നിരവധി ആളുകളിലേക്കാണ് എത്തിയത്. ചോരയില്‍ കുളിച്ച് കിടക്കുന്ന ആളുകളെ പൊലീസ് വീണ്ടും വീണ്ടും മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യയില്‍ മുസ്‍ലിംകള്‍ക്ക് നേരെ നടക്കുന്നുവെന്ന പേരില്‍ പ്രചരിച്ചത്. 2013 മേയ് 6 ന് ധാക്കയില്‍ മതനിന്ദ നിയമത്തിന്‍റെ പേരില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പൊലീസും ആളുകളും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായിരുന്നു. ഹെഫസാറ്റ് ഇ ഇസ്‍ലാം സംഘടനയായിരുന്നു പ്രതിഷേധത്തിന് പിന്നില്‍.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.