കൊവിഡ് 19: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കേന്ദ്രം വെട്ടിക്കുറച്ചോ; വസ്തുത പുറത്ത്

By Web TeamFirst Published Mar 25, 2020, 1:35 PM IST
Highlights

ശമ്പളവും പെന്‍ഷനും കുറച്ചായി ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്

ദില്ലി: കൊവിഡ് 19 മഹാമാരി രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ചോ?. ശമ്പളം കുറച്ചതായി ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് പിന്നിലെ വസ്തുത പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം പുറത്തുവിട്ടു. 

Read more: ഈ ദിവ്യ ഔഷധം കഴിച്ചാല്‍ കൊവിഡ് 19 പമ്പകടക്കുമോ; വസ്തുത അറിയാം

വാട്‍സാപ്പില്‍ കറങ്ങിനടക്കുന്ന സന്ദേശം ഇത്

'കൊവിഡ് 19ല്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 5000 രൂപ കുറയ്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.site.in സന്ദർശിക്കുക'. ഇതായിരുന്നു വാട്‍സാപ്പിലൂടെ പ്രചരിച്ച സന്ദേശത്തിന്‍റെ ഉള്ളടക്കം. 

Read more: കൊവിഡ് 19: 'രാത്രി 10 മുതല്‍ ആരും പുറത്തിറങ്ങരുത്, മരുന്ന് തളിക്കുന്നു'; പ്രചാരണം സത്യമോ

ഫോർവേഡ് ചെയ്യും മുന്‍പറിയുക... വസ്തുത ഇതാണ്

പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന മുന്നറിയിപ്പോടെ പിഐബിയുടെ വിശദീകരണമിങ്ങനെ. 'സർക്കാർ ജീവനക്കാരുടെ ശമ്പളം/പെൻഷൻ കുറയ്ക്കുന്നതായി ഇന്ത്യൻ സർക്കാർ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. കൊറോണ വൈറസിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാർത്തകളെ നിന്ന് ജാഗ്രത പാലിക്കുക. എല്ലാവരും വീടുകളില്‍ കഴിഞ്ഞ് കൊവിഡ് വ്യാപനം തടയുക, 21 ദിവസത്തെ ലോക്ക് ഡൌണ്‍ ശ്രദ്ധിക്കുക. അതോടൊപ്പം വ്യാജ വാർത്തകള്‍ പ്രചരിക്കുന്നതും തടയുക'

No! Indian Government has NOT announced deduction in the salary/pension of Government employees.

Beware of messages sweeping across social media on .

Let's stay home to ; observe and stop spread of ! pic.twitter.com/gcGhiVWdld

— PIB Fact Check (@PIBFactCheck)

Read more: കൊവിഡ്19 വായുവിലൂടെ പടരും, എല്ലാവരും മാസ്ക് ധരിക്കണം; പ്രചാരണത്തിലെ വസ്തുത ഇതാണ്

 

click me!