കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ഒരാന കൊല്ലപ്പെടുന്നു? മേനകാ ഗാന്ധിയുടെ പരാമര്‍ശത്തിലെ വസ്തുത

By Web TeamFirst Published Jun 4, 2020, 8:05 PM IST
Highlights

കേരളത്തില്‍ ഓരോ മൂന്ന് ദിവസത്തിലും ഒരാന കൊല്ലപ്പെടുന്നുവെന്നാണ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മേനകാ ഗാന്ധി പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു മേനകാ ഗാന്ധിയുടെ പ്രതികരണം.

കോഴിക്കോട്: പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ബിജെപി എംപിയായ മേനകാ ഗാന്ധി കേരളത്തിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ചൊരിഞ്ഞത്. പാലക്കാടാണ് ആന ചരിഞ്ഞതെങ്കിലും മലപ്പുറത്താണെന്നാണ് കേന്ദ്ര മന്ത്രിമാരടക്കം പ്രചരിപ്പിച്ചത്. കേരളത്തില്‍ ഓരോ മൂന്ന് ദിവസത്തിലും ഒരാന കൊല്ലപ്പെടുന്നുവെന്നാണ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മേനകാ ഗാന്ധി പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു മേനകാ ഗാന്ധിയുടെ പ്രതികരണം. 

പ്രചാരണം

കേരളത്തിലെ ഉദ്യോഗസ്ഥരെ യൂസ്ലെസ് എന്നാണ്  അസഭ്യവാക്കോടെയാണ്  മേനകാ ഗാന്ധി വിശേഷിപ്പിച്ചത്. കേരളത്തിൽ ഓരോ മൂന്ന് ദിവസത്തിലും ഒരാന കൊല്ലപ്പെടുന്നുണ്ട് എന്നും മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.

"

'ഇത് കൊലപാതകമാണ്, മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്. മലപ്പുറം രാജ്യത്തിലെ തന്നെ ഏറ്റവുമധികം അക്രമം നടക്കുന്ന സ്ഥലമാണ്. 300-400 നായ്ക്കളെയും പക്ഷികളേയും കൊലപ്പെടുത്താന്‍ റോഡുകളില്‍ വിഷം തളിച്ച ജില്ലയാണ് മലപ്പുറം' എന്നും മേനകാ ഗാന്ധി പറഞ്ഞിരുന്നു.

"

വസ്തുത

വനം വകുപ്പിന്റെ കണക്കനുസരിച്ച്  2019ൽ കേരളത്തിൽ 90 ആനകൾ ചെരിഞ്ഞിട്ടുണ്ട്. അതിൽ എട്ട് ആനകളുടേത് മാത്രമാണ് അസ്വാഭാവിക മരണം. 2020ൽ രണ്ട് ആനകളുടെ അസ്വാഭിവാക മരണമുണ്ടായി. ആദ്യത്തെത് പുനലൂരിൽ. സ്ഫോടകവസ്തു കാരണമാണ് ആ മരണവുമെന്ന് സംശയിക്കുന്നുണ്ട്. രണ്ടാമതായി പാലക്കാട്ടെ സംഭവവും.

വസ്തുത പരിശോധനാ രീതി

വനം വകുപ്പിന്റെ കണക്കനുസരിച്ചാണ് കേരളത്തില്‍ കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ഒരാന കൊല്ലപ്പെടുന്നുവെന്ന ആക്ഷേപം തെറ്റാണെന്ന് വ്യക്തമാകുന്നത്. 

നിഗമനം

പാലക്കാടിന് പകരം മലപ്പുറത്തെ കൊണ്ട് വന്നത് പോലെ കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ഒരാന കൊല്ലപ്പെടുന്നു എന്നുള്ള മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

click me!