'സെനഗലില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം, ഏഴ് കുട്ടികള്‍ മരിച്ചു'; പ്രചരിക്കുന്നത് വ്യാജ വാർത്ത

Published : Apr 11, 2020, 04:05 PM ISTUpdated : Apr 11, 2020, 04:10 PM IST
'സെനഗലില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം, ഏഴ് കുട്ടികള്‍ മരിച്ചു'; പ്രചരിക്കുന്നത് വ്യാജ വാർത്ത

Synopsis

ആദ്യമായി മരുന്ന് സ്വീകരിച്ച ഏഴ് കുട്ടികളും തല്‍ക്ഷണം മരിച്ചു എന്നാണ് പ്രചാരണം

ഡാക്കർ: കൊവിഡ് 19ന് തടയിടാനുള്ള വാക്സിനുകള്‍ക്കായി തീവ്ര പരീക്ഷണമാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നടക്കുന്നത്. ഇതിനിടെ സെനഗലില്‍ വാക്സിന്‍ പരീക്ഷണം നടന്നതായും ഏഴ് കുട്ടികള്‍ മരിച്ചെന്നും പ്രചാരണം സജീവമാണ്. 'കൊവിഡ് 19നെ ചെറുക്കാന്‍ വ്യാപക വാക്സിനേഷന്‍ സെനഗലില്‍ ഇന്നലെ ആരംഭിച്ചു. ആദ്യമായി മരുന്ന് സ്വീകരിച്ച ഏഴ് കുട്ടികളും തല്‍ക്ഷണം മരിച്ചു' എന്നാണ് പ്രചാരണം. 

എന്നാല്‍ സെനഗലില്‍ വാക്സിന്‍ പരീക്ഷണം നടന്നിട്ടില്ല എന്നതാണ് വസ്തുത എന്ന് ഫാക്ട് ചെക്ക് വെബ്‍സൈറ്റായ factcheck.org വ്യക്തമാക്കുന്നു. സെനഗലില്‍ എന്നല്ല, ആഫ്രിക്കയില്‍ ഒരിടത്തും മരുന്ന് പരീക്ഷണം നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കൊവിഡിന് എതിരെ മനുഷ്യനില്‍ മരുന്നുപരീക്ഷണം നിലവില്‍ അമേരിക്കയിലും ചൈനയിലും മാത്രമാണ് നടക്കുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Read more: കൊവിഡ് പശ്ചാത്തലത്തില്‍ പെന്‍ഷന്‍ തുക കുറയും, 80 കഴിഞ്ഞവര്‍ക്ക് പെന്‍ഷനില്ല; വസ്തുത ഇതാണ്

വാക്സിന്‍ പരീക്ഷണത്തെ തുടർന്ന് കുട്ടികള്‍ മരിച്ചതായി വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയും വ്യാജമാണ് എന്നാണ് ഫാക്ട്ചെക്ക് ഡോട് ഓർഗിന്‍റെ കണ്ടെത്തല്‍. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

PREV
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check