
ലോക്ക്ഡൌണ്‍ പിന്‍വലിച്ച ശേഷം ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ഈ പ്രൊട്ടൊക്കോള്‍ പിന്തുടരണമെന്ന പേരില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങള്‍. കൊറോണ വൈറസിന്‍റെ വ്യാപനം തടയാനായി മാര്‍ച്ച് 24നാണ് റയില്‍ ഗതാഗതം രാജ്യത്ത് നിര്‍ത്തിവച്ചത്. ലോക്ക് ഡൌണ്‍ കാലമായി പ്രഖ്യാപിച്ച 21 ദിവസം പിന്നിടുന്നതോടെ റയില്‍ ഗതാഗതം പുനരാരംഭിക്കുമെന്നും ട്രെയിനില്‍ കയറുന്നതിന് നാലുമണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ സ്റ്റേഷനുകളില്‍ എത്തണമെന്നും തെര്‍മല്‍ ചെക്കപ്പ് അടക്കമുള്ളവ നടത്തണമെന്നുമായിരുന്നു പ്രചാരണം. ചില മാധ്യമ വാര്‍ത്തകളും ഉപയോഗിച്ചായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ തെറ്റിധരിപ്പിക്കുന്നതാണെന്നും പിഐബി വസ്തുതാ പരിശോധനയില്‍ വ്യക്തമാക്കി.