കൊവിഡിനേക്കാള്‍ പ്രായം, കേരളവുമായി ബന്ധം; ട്രെയിനിന്‍റെ പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നു

By Web TeamFirst Published Apr 12, 2020, 4:02 PM IST
Highlights

ട്രെയിനുകളുടെ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് ഏറെ പഴക്കം. കേരളവുമായി ഒരു പൂർവ ബന്ധവും. 
 

ദില്ലി: ട്രെയിനുകളില്‍ കൊണ്ടുവരുന്ന ട്രക്കുകളില്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ വിതരണം ചെയ്യാനുള്ള അവശ്യവസ്തുക്കളോ. അതേയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ അവകാശപ്പെടുന്നത്.

'കൊവിഡ് മൂലം സംസ്ഥാന അതിർത്തികള്‍ അടച്ചതോടെ ഇങ്ങനെയാണ് രാജ്യത്ത് എല്ലായിടത്തും അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്' എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ പ്രചരിക്കുന്നത്. രാജ്യത്ത് ഭക്ഷ്യശൃംഖല സുസജ്ജമാക്കാന്‍ റെയില്‍വേ സഹായിക്കുന്നു എന്ന ട്വീറ്റോടെ ട്വിറ്ററിലും വീഡിയോ സജീവമായി ഓടുന്നുണ്ട്. 

 

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ വളരെ പഴയതാണ് എന്നതാണ് വസ്തുത. നിലവിലെ കൊവിഡ് 19 വ്യാപനവുമായി ഇതിന് യാതൊരു ബന്ധനവുമില്ല. 2009 നവംബർ മുതല്‍ ഇത് സാമൂഹ്യമാധ്യമങ്ങളിലുണ്ട്. ഗോവയിലെ ഒരു ലെവല്‍ക്രോസില്‍ ചിത്രീകരിച്ചതാണ് എന്നായിരുന്നു അന്ന് പ്രചാരണം. കേരളത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യം എന്ന പേരില്‍ 2013ല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറലായിട്ടുമുണ്ട്. 

Read more: ലോക്ക്ഡൌണിന് ശേഷം ട്രെയിനില്‍ കയറാന്‍ നാലുമണിക്കൂര്‍ മുന്‍പ് എത്തണോ? പ്രചാരണങ്ങളിലെ വസ്തുത ഇതാണ്

എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട് ഇന്ത്യന്‍ റെയില്‍വേ. ആവശ്യഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ 5000 കോച്ചുകള്‍ ഐസൊലേഷന്‍ കിടക്കകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് ട്രക്കുകളുമായി ബന്ധപ്പെട്ട പഴയ വീഡിയോ പുതിയ രൂപത്തില്‍ പ്രചരിപ്പിച്ചത്.

 

click me!