അയോധ്യ പ്രതിഷ്ഠാ കര്‍മ്മം; ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് പ്രചാരണം, സത്യമിത്

Published : Jan 18, 2024, 04:46 PM ISTUpdated : Jan 18, 2024, 04:52 PM IST
അയോധ്യ പ്രതിഷ്ഠാ കര്‍മ്മം; ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് പ്രചാരണം, സത്യമിത്

Synopsis

കെഎസ്ഇബിയുടെ അറിയിപ്പ് എന്ന രീതിയിലാണ് മലയാളത്തില്‍ സന്ദേശം ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്, ട്വിറ്ററിലും പ്രചാരണം സജീവം

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മം അടുത്തിരിക്കെ സാമൂഹ്യമാധ്യങ്ങളില്‍ വ്യാപകമായി ഒരു പ്രചാരണം. പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തിലെ വൈദ്യുതിമേഖലയില്‍ വലിയ അറ്റകുറ്റപണി നടക്കുന്നതായും അന്നേദിനം സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങും എന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഫേസ്‌ബുക്കില്‍ മലയാളത്തിലും എക്‌സില്‍ (പഴയ ട്വിറ്റര്‍) നോര്‍ത്തിന്ത്യയിലും ഈ ക്യാംപയിന്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ പ്രചാരണത്തിന്‍റെ വസ്തുത പരിശോധിക്കാം. 

പ്രചാരണം

ശ്രീജാസുധീഷ് മംഗലത്ത് എന്ന വ്യക്തി 2024 ജനുവരി എട്ടിന് ഫേസ്ബുക്കില്‍ ഒരു പത്രവാര്‍ത്തയുടെ ചിത്രം സഹിതം പങ്കുവെച്ച പേസ്റ്റ് ചുവടെ കൊടുക്കുന്നു. കെഎസ്ഇബിയുടെ അറിയിപ്പ് എന്ന രീതിയിലാണ് മലയാളത്തില്‍ സന്ദേശം ഇവര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എഫ്ബി പോസ്റ്റ് ചുവടെ കാണാം. 

'ജനുവരി 22 നു ഇടുക്കി പവർ ഹൌസ് മെയിന്റെനൻസ്. കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങും. KSEB അറിയിപ്പ്.
പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകൾ സംഭവിക്കുവാൻ സാധ്യത ഉള്ളതിനാൽ ബിഗ് സ്‌ക്രീനിൽ പരിപാടി ലൈവ് ആയി കാണുവാനുള്ള ഏർപ്പാട് ചെയ്ത സ്ഥലങ്ങളിൽ പ്രവർത്തകർ ജനറേറ്റർ കരുതി വെക്കണം എന്ന് മുൻകൂട്ടി അപേക്ഷിക്കുന്നു'.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മ്മം നടക്കുന്ന 2024 ജനുവരി 22-ാം തിയതി കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം മറ്റൊരു സാമൂഹ്യമാധ്യമമായ എക്‌സിലും (പഴയ ട്വിറ്റര്‍) സജീവമാണ്. കേരളത്തില്‍ കെഎസ്ഇബിയുടെ വലിയ അറ്റകുറ്റപണി അന്നേദിനം നടക്കുന്നതായും അതിനാല്‍ വൈദ്യുതി മുടങ്ങും എന്നുമാണ് ഈ ട്വീറ്റുകളിലെല്ലാമുള്ളത്. അവയുടെ ലിങ്ക് 1, 2, 3, 4, 5, 6 എന്നിവയില്‍ വായിക്കാം. ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. 

വസ്‌തുത

അയോധ്യ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണത്തിന്‍റെ വസ്തുത അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വൈദ്യുതി വകുപ്പ് മന്ത്രിയുടെ പിആര്‍ഒയുമായി സംസാരിച്ചു. സോഷ്യയില്‍ മീഡിയയിലെ പ്രചാരണം വ്യാജമാണ് എന്ന് അദേഹം സ്ഥിരീകരിച്ചു. 

നിഗമനം

അയോധ്യ പ്രതിഷ്ഠാകര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം വ്യാജമാണ്.  

Read more: മലിന ജലത്തില്‍ മുങ്ങിത്തപ്പുന്ന മനുഷ്യര്‍, ദയനീയ കാഴ്ച; ചിത്രങ്ങള്‍ ലക്ഷദ്വീപില്‍ നിന്നോ?

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check