അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ ഏറ്റവും വലിയ വെഡിങ് കേക്കോ? സത്യമെന്ത്

Published : Mar 08, 2024, 02:54 PM ISTUpdated : Mar 08, 2024, 07:03 PM IST
അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ ഏറ്റവും വലിയ വെഡിങ് കേക്കോ? സത്യമെന്ത്

Synopsis

അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ ഏറ്റവും വലിയ വെഡിംഗ് കേക്ക് എന്ന തലക്കെട്ടോടെയാണ് വീഡിയോ

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയുടെ പ്രീ വെഡിങ് ആഘോഷങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തെ ധനികരും സെലിബ്രിറ്റികളും ഒഴുകിയെത്തിയ അത്യാഢംബര പരിപാടികളായിരുന്നു പ്രീ വെഡിങ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. ഇതിന്‍റെ ഏറെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതിലൊരു വീഡിയോയുടെ വസ്‌തുത നോക്കാം.

പ്രചാരണം

'അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ ഏറ്റവും വലിയ വെഡിംഗ് കേക്ക്' എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂന്ന് നിലകളിലായുള്ള വലിയൊരു കൊട്ടാരസമുച്ചയം പോലെ തോന്നിക്കുന്ന ഭീമന്‍ കേക്കാണ് വീഡിയോയിലുള്ളത്. ചുറ്റും ആളുകള്‍ നിന്ന് തള്ളിക്കോണ്ടുവരുന്ന ഈ കേക്കിന് രണ്ടാളുകളേക്കാള്‍ ഉയരമുണ്ട്. കാണുമ്പോള്‍ ഏതൊരാളെയും ആശ്ചര്യപ്പെടുത്തുംവിധം മനോഹരമായ കൊത്തുപണികളോടെയാണ് ഈ 'കേക്ക് കൊട്ടാരം' രൂപകല്‍പന ചെയ്‌തിരിക്കുന്നത്. 

വസ്‌തുതാ പരിശോധന

വൈറലായിരിക്കുന്ന കേക്കിന്‍റെ വീഡിയോ അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പാര്‍ട്ടിയില്‍ നിന്നുള്ളത് തന്നെയോ എന്ന് വിശദമായി പരിശോധിച്ചു. ഇതിനായി വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ തെളിഞ്ഞത് വീഡിയോ 2023 ഒക്ടോബര്‍ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ കാണുന്നതാണ് എന്നാണ്. എന്നാല്‍ അനന്ത് അംബാനി- രാധിക മർച്ചന്‍റ് പ്രീ വെഡിങ് പാര്‍ട്ടി നടന്നത് 2024 മാര്‍ച്ച് മാസത്തിലാണ്.

ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ സഹിതം ദേശീയ മാധ്യമമായ ന്യൂസ് 18 കഴിഞ്ഞ വര്‍ഷം 2023ല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. ഭീമന്‍ കേക്കിന് അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം. 

നിഗമനം

അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാര്‍ട്ടിയില്‍ ലോകത്തെ ഏറ്റവും വലിയ വെഡിങ് കേക്ക് അവതരിപ്പിച്ചു എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാര്‍ട്ടിയുമായി ഈ കേക്കിന് യാതൊരു ബന്ധവുമില്ല. 

Read more: ചാഞ്ചാട്ടം ഇടതിലും? ബിജെപിയില്‍ ചേര്‍ന്ന സിപിഎം നേതാവോ ഇത്? സത്യാവസ്ഥ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check