'ബാല വിവാഹമോ'; 'സൈബര്‍ പരിഹാസത്തിന്' ഇരയാക്കപ്പെടുന്ന ഈ ദമ്പതികള്‍ ആര്?

Web Desk   | Asianet News
Published : Sep 20, 2020, 10:54 PM ISTUpdated : Sep 22, 2020, 03:43 PM IST
'ബാല വിവാഹമോ'; 'സൈബര്‍ പരിഹാസത്തിന്' ഇരയാക്കപ്പെടുന്ന ഈ ദമ്പതികള്‍ ആര്?

Synopsis

സോഷ്യല്‍ മീഡിയ വാളുകളില്‍ ഒരു വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്‍റെ എന്ന് തോന്നിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചത്. കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിംഗിന് ഇരയാകുന്നുണ്ട്. ഇതിന്‍റെ വസ്തുത

ഒരു ദിവസം മുന്‍പാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ ഒരു വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്‍റെ എന്ന് തോന്നിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചത്. കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിംഗിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതിന്‍റെ വസ്തുത പരിശോധിക്കാം.

പ്രചരണം ഇങ്ങനെ

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍, ഫേസ്ബുക്ക് ട്രോളുകളില്‍ എന്നിവിടങ്ങളില്‍ ഈ ചിത്രം വച്ച് പ്രചരണം നടക്കുന്നു. ബാലവിവാഹമാണ് ഇതെന്നും ഇവര്‍ക്ക് വിവാഹ പ്രായമായില്ലെന്നും ഒക്കെയാണ് പ്രചരണത്തിന്‍റെ അടിസ്ഥാനം. ഒപ്പം ഇത് സംബന്ധിച്ച തമാശകളും പ്രചരിക്കുന്നുണ്ട്. 

വസ്തുത

വിവിധയിടങ്ങളില്‍ ഈ ചിത്രം കാണപ്പെട്ടതിനാല്‍ ഇതിന്‍റെ ഉറവിടം തേടിയതില്‍ നിന്ന്. ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജില്‍ ഒരു ദിവസം മുന്‍പാണെന്ന് കണ്ടു. പേജിലെ വിവരം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു. 

ഈ ചിത്രത്തിന് അടിയിലും നിരവധി മലയാളികള്‍ അടക്കം ദമ്പതികളെ പരിഹസിക്കുന്ന രീതിയില്‍ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ രത്നപുരയില്‍ നിന്നാണ് എന്നത് വ്യക്തമാണ്. 

ഇതിനൊപ്പം പ്രചരിക്കുന്ന ഒരു കമന്‍റ് പ്രകാരം, സിംഹള ഭാഷയിലാണ് ഈ കമന്‍റ് , ഇത് ഇംഗ്ലീഷിലേക്ക് ഫേസ്ബുക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ചില പ്രശ്നങ്ങള്‍ വന്നിട്ടുണ്ടെങ്കിലും. ഇത് പ്രകാരം ഇവര്‍ക്ക് ജന്മാന സംഭവിച്ച വളര്‍ച്ച വൈകല്യം ഉള്ളവരാണെന്നും. വരന് 28 വയസും, വധുവിന് 27 വയസും ഉണ്ടെന്ന് വ്യക്തമാണ്.

ഇതിനൊപ്പം തന്നെ  തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലെ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ നിരവധിപ്പേരുടെ കമന്‍റുകള്‍ ഈ ദമ്പതികള്‍ ബാല വിവാഹം നടത്തിയതല്ലെന്ന് തെളിയിക്കുന്നു.

നിഗമനം

ബാലവിവാഹം എന്ന രീതിയില്‍ പരിഹസിക്കാനും, ട്രോള്‍ ചെയ്യാനും ഉപയോഗിക്കുന്ന ശ്രീലങ്കന്‍ ദമ്പതികള്‍ പ്രായപൂര്‍ത്തിയായവര്‍ തന്നെയാണ്. 

Read more: 'മോര്‍ഫ് ചിത്രം',  ഏഷ്യാനെറ്റ് ന്യൂസിനെതിരായ കോടിയേരിയുടെ ആരോപണങ്ങൾ തെറ്റ്,  വസ്തുത ഇങ്ങനെ

റേപ്പിസ്റ്റുകളെ പൂട്ടാൻ സ്ത്രീകൾക്ക് പ്രത്യേക കോണ്ടം; വിപണിയിൽ ലഭ്യമെന്നത് ശരിയോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

PREV
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check