Fact Check | റോഡില്‍ അന്തിയുറങ്ങുന്ന പെണ്‍കുട്ടിക്ക് കാവലാളായി നായ, കരളലിയിക്കുന്ന വൈറല്‍ വീഡിയോയുടെ സത്യം പുറത്ത്

Published : Nov 04, 2025, 04:16 PM IST
fact check

Synopsis

കരളലിയിക്കുന്ന ഈ വീഡിയോയുടെ യാഥാര്‍ഥ്യം മറ്റൊന്നാണ്. റോഡില്‍ കിടന്നുറങ്ങുന്ന ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

റോഡില്‍ കിടന്നുറങ്ങുന്ന ബാലിക, അവള്‍ക്ക് സമീപത്തായി കാവലാളെ പോലെ ഒരു നായ. ഇന്‍സ്റ്റഗ്രാം, എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ് ഈ വീഡിയോ. ചില മാധ്യമങ്ങള്‍ ഈ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയും നല്‍കി. എന്നാല്‍ കരളലിയിക്കുന്ന ഈ വീഡിയോയുടെ യാഥാര്‍ഥ്യം മറ്റൊന്നാണ് എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

പ്രചാരണം

'സോഷ്യല്‍ മീഡിയയില്‍ കണ്ട അതിമനോഹര ദൃശ്യങ്ങളാണിത്. അവളുടെ ഉറ്റ സുഹൃത്തും വിശ്വസ്‌തയുമായ നായ പെണ്‍കുട്ടിയെ കാക്കുന്നു. നായകള്‍ എല്ലാം അപകടകാരികളല്ല'... എന്നിങ്ങനെയുള്ള കുറിപ്പില്‍ ഒരു എക്‌സ് യൂസര്‍ 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത് കാണുക. റോഡിലുറങ്ങുന്ന പെണ്‍കുട്ടിക്ക് സമീപത്തായി ഒരു നായയുള്ളതും, പെണ്‍കുട്ടിക്ക് അടുത്തേക്ക് വരുന്ന ഒരാളെ നായ ഓടിക്കുന്നതും, പെണ്‍കുട്ടിയെ സംരക്ഷിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. മുംബൈ കള്‍ച്ചര്‍ ഡോട് ഇന്‍ എന്നൊരു ഇന്‍സ്റ്റഗ്രാം ഐഡിയുടെ വാട്ടര്‍മാര്‍ക്ക് ഈ വീഡിയോയില്‍ കാണാം. വൈറല്‍ വീഡിയോ ചുവടെ ചേര്‍ക്കുന്നു. 

 

വസ്‌തുതാ പരിശോധന

വീഡിയോ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍, ദൃശ്യത്തിലൊരു വെള്ളക്കുപ്പി കാണാം. എന്നാല്‍ ഈ കുപ്പിയുടെ ആകൃതി അസാധാരണവും വികൃതവുമാണ്. ഇക്കാര്യം സംശയം ജനിപ്പിച്ചു. മാത്രമല്ല, നായ ശരീരത്തിലൂടെ കയറുമ്പോള്‍ പെണ്‍കുട്ടി അത് അറിയുന്നുപോലുമില്ല. വീഡിയോ എഐ നിര്‍മ്മിതമാണോ എന്ന സംശയം ഇതോടെ ഉയര്‍ന്നു. ഇതോടെ ഈ വീഡിയോ എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചു. ഈ പരിശോധനയില്‍ വീഡിയോയുടെ വസ്‌തുത തെളിഞ്ഞു.

നിഗമനം

റോഡില്‍ കിടന്നുറങ്ങുന്ന പെണ്‍കുട്ടിക്ക് ഒരു നായ കാവലിരിക്കുന്നതായുള്ള വീഡിയോ എഐ ടൂളുകളുടെ സഹായത്തോടെ ആരോ നിര്‍മ്മിച്ചതാണ്. ഈ വീഡിയോ യഥാര്‍ഥമല്ല.

 

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check