സ്റ്റാലിന്‍ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ക്ഷേത്രം ഇടിച്ചുനിരത്തിയോ? വീഡിയോ വൈറലാവുമ്പോള്‍ സത്യമറിയാം

Published : Jan 23, 2024, 02:06 PM ISTUpdated : Jan 23, 2024, 02:16 PM IST
സ്റ്റാലിന്‍ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ക്ഷേത്രം ഇടിച്ചുനിരത്തിയോ? വീഡിയോ വൈറലാവുമ്പോള്‍ സത്യമറിയാം

Synopsis

50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് Tathvam-asi എന്ന വെരിഫൈഡ് എക്സ് യൂസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

ചെന്നൈ: തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ സര്‍ക്കാര്‍ അമ്പലം പൊളിച്ചുനീക്കിയതായി ഒരു പ്രചാരണം സാമൂഹ്യമാധ്യമമായ എക്സില്‍ സജീവമാണ്. വീഡിയോ സഹിതമാണ് പ്രചാരണം. ആരോപണം വലിയ രീതിയില്‍ വര്‍ഗീയ ചേരിതിരിവിന് വഴിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് Tathvam-asi എന്ന വെരിഫൈഡ് എക്സ് യൂസര്‍ 2024 ജനുവരി 18ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന എം കെ സ്റ്റാലിന്‍റെ കുടുംബം അതിന്‍റെ പ്രത്യാഘാതം അനുഭവിക്കുന്നത് കാണാന്‍ കാത്തിരിക്കാനാവില്ല. ഡിഎംകെയ്ക്കായി വോട്ട് ചെയ്ത ഹിന്ദുക്കളെ ഓര്‍ത്ത് അപമാനം തോന്നുന്നു' എന്നുമാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് Tathvam-asi കുറിച്ചിരിക്കുന്നത്. ട്വീറ്റില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും അദേഹത്തിന്‍റെ മകനും മന്ത്രിയുമായ ഉദയനിധിയെയും ടാഗ് ചെയ്തിട്ടുണ്ട്. ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. 

Tathvam-asi മാത്രമല്ല, മറ്റ് നിരവധി എക്സ് യൂസര്‍മാരും സമാന ആരോപണത്തോടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആ ട്വീറ്റുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു. 

വസ്‌തുതാ പരിശോധന

ജെസിബി ഉപയോഗിച്ച് ഒരു ക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമെങ്കിലും ട്വീറ്റുകളില്‍ പറയുന്നത് പോലെ തമിഴ്നാട് സര്‍ക്കാരാണോ ഇത് നിലംപരിശാക്കുന്നത്. എന്താണ് വീഡിയോയുടെ വസ്തുതയെന്ന് തമിഴ്നാട് സര്‍ക്കാരിന്‍റെ ഫാക്ട് ചെക്ക് വിഭാഗം എക്സിലൂടെ വ്യക്തമാക്കിട്ടുള്ളതാണ് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. 

'പൊളിച്ചുമാറ്റപ്പെട്ട അമ്പലം തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ളതല്ല, ഒരു കുടുംബത്തിന്‍റെ കൈവശമുള്ള സ്വകാര്യ ക്ഷേത്രമാണിത്. അമ്പലം പൊളിച്ചത് തമിഴ്നാട് സര്‍ക്കാര്‍ അല്ല. ക്ഷേത്രത്തിന്‍റെ സ്വകാര്യ ഉടമകള്‍ തന്നെയാണ് അത് പൊളിച്ചത്. 1882ല്‍ നിര്‍മിച്ച ക്ഷേത്രത്തിന് പകരം പുതിയത് നിര്‍മിക്കാന്‍ വേണ്ടിയാണ് അതിന്‍റെ ഉടമകള്‍ പൊളിച്ചുമാറ്റിയത്. തമിഴ്നാട് സര്‍ക്കാര്‍ ക്ഷേത്രം പൊളിക്കുകയാണ് എന്ന അഭ്യൂഹങ്ങളും തെറ്റായ പ്രചാരണവും ആരും വിശ്വസിക്കരുത്' എന്നും തമിഴ്നാട് സര്‍ക്കാരിന്‍റെ ഫാക്ട് ചെക്ക് വിഭാഗം എക്സിലൂടെ അറിയിച്ചിട്ടുണ്ട് എന്ന് ചുവടെയുള്ള സ്ക്രീന്‍ഷോട്ടുകളില്‍ കാണാം. 

വീഡിയോയില്‍ കാണുന്ന ക്ഷേത്രം കാഞ്ചീപുരത്താണെന്നും സര്‍ക്കാരാണ് ഇത് പൊളിച്ചത് മാറ്റിയതെന്ന പ്രചാരണം വ്യാജമാണ് എന്നും ദി ക്വിന്‍റ് എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. 

നിഗമനം 

തമിഴ്നാട് സര്‍ക്കാര്‍ ക്ഷേത്രം പൊളിച്ചതായി പ്രചരിക്കുന്ന വീഡിയോ തെറ്റാണ്. ക്ഷേത്രത്തിന്‍റെ സ്വകാര്യ ഉടമകള്‍ അമ്പലം പുതുക്കി പണിയാനായി പൊളിച്ചുമാറ്റുകയായിരുന്നു. 

Read more: കൈകള്‍ കുത്തി നടന്ന് ഭക്തന്‍ അയോധ്യയിലേക്കോ; ഞെട്ടിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check