പിഞ്ചുകുഞ്ഞിനെ കയ്യിലെടുത്ത് അമ്മയ്ക്ക് കൈമാറുന്ന ഗോറില്ല; ചങ്കിടിപ്പിച്ച് വൈറല്‍ വീഡിയോ, സത്യമെന്ത്? Fact Check

Published : Jul 10, 2025, 03:51 PM IST
Fact Check

Synopsis

അതിശയിപ്പിക്കുമ്പോഴും ചങ്കിടിപ്പ് കൂട്ടുന്ന ഈ വീഡിയോയുടെ യാഥാര്‍ഥ്യം പരിശോധിക്കാം

ഒരു പാര്‍ക്ക് എന്ന് തോന്നുന്നയിടത്ത് പിച്ചവെക്കുന്ന ഒരു പിഞ്ചുകുട്ടി, ആ കുഞ്ഞിനെയെടുത്ത് അമ്മയ്ക്ക് കൈമാറുന്ന ഗോറില്ല. മനോഹരം എന്ന് പറഞ്ഞാല്‍ ഒട്ടും വിശേഷണം കുറയാത്തൊരു വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. എന്നാല്‍, ഗോറില്ല ഒന്ന് ഇടഞ്ഞാല്‍ എന്താണ് സംഭവിക്കുക? ചിന്തിക്കാന്‍ വയ്യ!. അതിശയിപ്പിക്കുമ്പോഴും ചങ്കിടിപ്പ് കൂട്ടുന്ന ഈ വീഡിയോയുടെ യാഥാര്‍ഥ്യം പരിശോധിക്കാം.

പ്രചാരണം

ജൂലൈ എട്ടിന് ഒരു ഫേസ്ബുക്ക് യൂസര്‍ പങ്കുവെച്ച 10 സെക്കന്‍ഡ് വീഡിയോ ചുവടെ കാണാം. പിച്ചവെച്ചുവരുന്ന ഒരു കുട്ടിയെ ഗോറില്ല കൈകളിലെടുത്ത് കുഞ്ഞിന്‍റെ അമ്മയ്ക്ക് കൈമാറുന്നതാണ് ദൃശ്യത്തില്‍.

വസ്‌തുതാ പരിശോധന

ഒറ്റ നോട്ടത്തില്‍ ഈ വീഡിയോയുടെ മട്ടുംഭാവവും ഇന്ത്യന്‍ പശ്ചാത്തലമല്ല. എങ്കിലും ഈ ദൃശ്യം സത്യം തന്നയോ എന്ന് വിശദമായി പരിശോധിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോള്‍ വീഡിയോയില്‍ ചില അസ്വാഭാവികതകള്‍ കാണുകയും ചെയ്തു. വീഡിയോയുടെ അവസാന സെക്കന്‍ഡുകളില്‍ ഗോറില്ലയുടെ കൈയും കുട്ടിയുടെ അമ്മയുടെ കൈയും ചേരുന്ന ഭാഗം സിങ്കാവാത്തത് ആയിരുന്നു ഇതിലൊരു പിഴവ്.

ഈ സൂചന വച്ച്, വീഡിയോ എഐ നിര്‍മ്മിതമാണോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തി. ഈ പരിശോധനയില്‍ യൂട്യൂബില്‍ AI-Videos-Arg എന്ന ചാനല്‍ ജൂണ്‍ 29ന് പബ്ലിഷ് ചെയ്ത വീഡിയോ കാണാനായി. വീഡിയോ കൃത്രിമത്വമുള്ളതാണെന്ന് ഇതിന്‍റെ വിവരണത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ വീഡിയോയുടെ വസ്‌തുത മനസിലാക്കാം. മാത്രമല്ല, എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയുടെ ഫലവും വീഡിയോ യഥാര്‍ഥമല്ലെന്ന സൂചനയാണ് നല്‍കിയത്.

നിഗമനം

ഒരു പിഞ്ചുകുഞ്ഞിനെയെടുത്ത് അമ്മയ്ക്ക് കൈമാറുന്ന ഗോറില്ലയുടെ ദൃശ്യങ്ങള്‍ യഥാര്‍ഥമല്ല, എഐ നിര്‍മ്മിതമാണ് എന്നാണ് മനസിലാക്കേണ്ടത്.

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check