Fact Check : സൈന്യത്തില്‍ സിഖ് വിഭാഗത്തെ ഒഴിവാക്കണം; ക്യാബിനറ്റ് സുരക്ഷ കമ്മിറ്റിയുടെ പേരിലും വ്യാജ വാർത്ത

Web Desk   | Asianet News
Published : Jan 07, 2022, 10:05 PM IST
Fact Check : സൈന്യത്തില്‍ സിഖ് വിഭാഗത്തെ ഒഴിവാക്കണം; ക്യാബിനറ്റ് സുരക്ഷ കമ്മിറ്റിയുടെ പേരിലും വ്യാജ വാർത്ത

Synopsis

ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി യോഗത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടുകൊണ്ടാണ് ദേശവിരുദ്ധ ശക്തികള്‍  വ്യാജ പ്രചരണം സജീവമാക്കിയിരിക്കുന്നത്

ദില്ലി: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വ്യാജ വാർത്തകളാണ് ഓരോ ദിവസവും പ്രചരിക്കുന്നത്. അത്തരത്തിലുള്ള വ്യാജ വാർത്തകളിൽ ഇന്ന് ശ്രദ്ധേയമായത് ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ പേരിലുണ്ടായതാണ്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സിഖ് വിഭാഗത്തെ ഒഴിവാക്കാന്‍ ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി നീക്കമെന്ന പേരിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി യോഗത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടുകൊണ്ടാണ് ദേശവിരുദ്ധ ശക്തികള്‍  വ്യാജ പ്രചരണം സജീവമാക്കിയിരിക്കുന്നത്.

 

ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി സ്ഥിരമായി കൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് വ്യാജപ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ സിഖ് വിഭാഗത്തെ സൈന്യത്തിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ചർച്ചയും നടന്നിട്ടില്ല. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചേരുന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ ദൃശ്യങ്ങളാണ് ദേശവിരുദ്ധ ശക്തികള്‍  വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വ്യാജവാർത്തയ്ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വ്യാജ വാർത്ത പ്രചരിക്കുന്നത് ഇങ്ങനെ

 

 

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check