'കേരളത്തില്‍ ഏഴ് ജില്ലകൾ അടച്ചിടും' എന്ന പഴയ വാര്‍ത്ത വീണ്ടും പ്രചരിക്കുന്നു; സംശയമകറ്റാം

By Web TeamFirst Published Jun 30, 2020, 5:14 PM IST
Highlights

കൊവിഡിനെ തുടര്‍ന്ന് മാർച്ച് 22ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വാർത്തയാണ് വീഡിയോ രൂപത്തിൽ വാട്സ്ആപ്പും ഫേസ്‌ബുക്കും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

തിരുവനന്തപുരം: 'കൊവിഡിനെ തുടര്‍ന്ന് കേരളത്തിലെ ഏഴ് ജില്ലകൾ ലോക്ക് ഡൗണിലേക്ക്' എന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പഴയ വാർത്ത വീണ്ടും പ്രചരിക്കുന്നു. മാർച്ച് 22ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വാർത്തയാണ് വീഡിയോ രൂപത്തിൽ വാട്സ്ആപ്പും ഫേസ്‌ബുക്കും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 

പ്രചാരണം ഇങ്ങനെ

'കേരളത്തിൽ ഏഴ് ജില്ലകൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം വരുന്നത്' എന്നാണ് ഇപ്പോഴത്തെ പ്രചാരണം. വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്ന വീഡിയോയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് വിഭാഗത്തിന് ലഭിച്ചു. അവയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

 

ആശയക്കുഴപ്പം വേണ്ട, വീഡിയോ പഴയത്

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടാൻ കഴിഞ്ഞ മാർച്ചിൽ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പട്ടികയിലാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെട്ടത്. ഈ വാർത്തയുടെ ഒന്നര മിനുറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.

വസ്‌തുതാ പരിശോധനാ രീതി

മാര്‍ച്ച് 22നാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തത് എന്നത് ചുവടെയുള്ള സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്. 

 

ഏഴ് ജില്ലകളിലെ ലോക്ക് ഡൗണ്‍ സംബന്ധിച്ച് ഇതേദിവസം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ. ഇതിലും തീയതി മാര്‍ച്ച് 22 ആണ് എന്ന് വ്യക്തമാണ്. 

 

മാർച്ച് 22ന് പ്രസിദ്ധീകരിച്ച വാർത്ത വായിക്കാനും വീഡിയോ കാണാനും ചുവടെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് 19: കേരളത്തിലെ ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിന് കേന്ദ്ര നിർദേശം

കാണാം വൈറലായിരിക്കുന്ന വീഡിയോ- (ഒറിജിനല്‍ വേര്‍ഷന്‍)

"

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

 

click me!