Latest Videos

'ആഡംബരത്തിന്‍റെ അവസാന വാക്ക്'; വിവിഐപികൾക്കായി വാങ്ങിയ വിമാനത്തിന്‍റെ ചിത്രങ്ങളോ ഇത്

By Web TeamFirst Published Oct 8, 2020, 11:36 AM IST
Highlights

പ്രധാനമന്ത്രിയുടെ ആഡംബരം നിറഞ്ഞ വിമാനത്തിന്‍റെ അകത്തെ ചിത്രങ്ങള്‍ എന്ന പേരിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. 

പ്രധാനമന്ത്രി  നരേന്ദ്ര മോദി, പ്രസിഡന്‍റ് റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ക്കായി വാങ്ങിയ പുതിയ ബോയിംഗ് 777 വിമാനത്തിന്‍റെ ദൃശ്യങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം. ആഡംബരം നിറഞ്ഞ വിമാനത്തിന്‍റെ അകത്തെ ചിത്രങ്ങള്‍ എന്ന പേരിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. 

പ്രധാനമന്ത്രിയുടെ പുതിയ വിമാനത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള ടൈംസ് നൌ വാര്‍ത്തക്കൊപ്പമാണ് കോണ്‍ഗ്രസ് നേതാവ് പങ്കജ് പൂനിയ അടക്കമുള്ള നേതാക്കള്‍ ഈ ചിത്രം പങ്കുവച്ചത്. റഫാലിന്‍റെ ശബ്ദങ്ങള്‍ക്ക് പിന്നാലെ അടുത്ത വിമാനം എത്തുന്നു. ഡ്രീം ലൈനര്‍ വിമാനങ്ങള്‍ക്ക് 8.5 കോടി ചെലവിലാണ് വിമാനങ്ങളെത്തുന്നത്. ആരുടേയോ നല്ല ദിനങ്ങള്‍ വരുന്നു എന്ന കുറിപ്പോടെയാണ് പങ്കജ് പൂനിയ ചിത്രം പങ്കുവച്ചത്.

കോണ്‍ഗ്രസ് നേതാവായ ജിതു പട്വാരിയും ചിത്രം പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഡംബര പ്രിയത്തെ വിമര്‍ശിച്ച് നിരവധിപ്പേരാണ് ഈ ചിത്രം പങ്കുവച്ചത്. 

എന്നാല്‍ ബോയിംഗ് 777 വിമാനത്തിന്‍റെ ചിത്രമല്ല വ്യാപകമായി പ്രചരിക്കുന്നത്. ബോയിംഗ് 787 വിഭാഗത്തിലുള്ള ഡ്രീം ലൈനര്‍ എന്ന വിഭാഗത്തിലെ വിവിഐപി ആഡംബര വിമാനത്തിലെ ഉള്‍ചിത്രമാണ് വ്യാജ പ്രചാരണത്തോടെ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കുവച്ചിട്ടുള്ളത് ഡീര്‍ ജെറ്റ്സ് വെബ്സൈറ്റില്‍ ചൈനീസ് സ്വകാര്യ വിമാന കമ്പനിയുടെ വിമാനമാണ്. 2016ലാണ് ഡീര്‍ ജെറ്റ് ബോയിംഗ് 787 വിമാനം വാങ്ങിയത്. ഫ്രഞ്ച് വിമാനങ്ങളുടെ ഇൻറീരിയര്‍ ഡിസൈനര്‍ ജാക്വസ് പ്ലെര്‍ജീനാണ് വിമാനത്തിന്‍റെ ഇന്‍റീരിയര്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രമുപയോഗിച്ചാണ് വ്യാജ പ്രചാരണം.

എന്നാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യാത്രയ്ക്കായി വാങ്ങിയത് ബോയിംഗ് 777 വിമാനമാണെന്ന് പിടിഐ ട്വീറ്റ് ചെയ്യുന്നത്. നിലവില്‍ ബോയിംഗ് 747 വിമാനങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. 
 

click me!