'കൊവിഡ് ബാധിതർക്ക് സാമ്പത്തിക ഭദ്രതയൊരുക്കി ജാക്കി ചാൻ'; സന്ദേശം സത്യമോ?

By Web TeamFirst Published Jul 14, 2020, 10:23 PM IST
Highlights

'വീടുകളില്‍ തുടരൂ സാമ്പത്തിക സഹായം ജാക്കിചാനെത്തിക്കും'. ഇത്തരത്തില്‍ ഏതാനും ദിവസങ്ങളായി ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായി നടക്കുന്ന വീഡിയോ പ്രചാരണത്തിന്‍റെ അടിസ്ഥാനമെന്താണ്?


'കൊവിഡ് 19 മഹാമാരി ബാധിച്ചവരെ സൂപ്പര്‍ താരം ജാക്കി ചാന്‍ സാമ്പത്തികമായി സഹായിക്കുന്നു, വീടുകളില്‍ തുടരൂ സാമ്പത്തിക സഹായം ജാക്കിചാനെത്തിക്കും'. ഇത്തരത്തില്‍ ഏതാനും ദിവസങ്ങളായി ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായി നടക്കുന്ന വീഡിയോ പ്രചാരണത്തിന്‍റെ അടിസ്ഥാനമെന്താണ്?

പ്രചാരണം


മഹാമാരി ബാധിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് ജാക്കിചാന്‍ ധനസഹായം നല്‍കുന്നു. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വീടുകളില്‍ തുടരൂ നിങ്ങള്‍ക്കുള്ള സഹായം ജാക്കിചാനെത്തിക്കും എന്ന കുറിപ്പോടെയാണ് പ്രചരിക്കുന്നത്. ഹോങ്കോംഗിലും മറ്റും ജാക്കിചാന്‍ മഹാമാരി സമയത്ത് എത്തിച്ച സാമ്പത്തിക സഹായത്തേക്കുറിച്ചും പ്രചാരണത്തില്‍ പറയുന്നുണ്ട്. സഹായം ലഭിക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യണമെന്നും പേര് രജിസ്റ്റര്‍ ചെയ്താല്‍ അഞ്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക സഹായമെത്തുമെന്നും പ്രചാരണം പറയുന്നു

വസ്തുത


ജാക്കിചാന്‍ സാമ്പത്തിക സഹായമെത്തിക്കുമെന്ന പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണ്. ജാക്കിചാന്‍റെയും മറ്റൊരു വീഡിയോയും ചേര്‍ത്ത് കൃത്രിമമായി നിര്‍മ്മിച്ചതാണ് ഈ വീഡിയോ പ്രചാരണം.

വസ്തുതാ പരിശോധനാ രീതി


കൊവിഡ് 19 വ്യാപനം രൂക്ഷമായ സമയത്ത് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ജാക്കിചാന്‍ സംസാരിക്കുന്ന വീഡിയോ ഉപയോഗിച്ചാണ് ഈ വ്യാജപ്രചാരണം. ഈ വര്‍ഷം ഏപ്രില്‍ മൂന്നിന് ജാക്കി ചാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. പ്രചാരണത്തിലെ രണ്ടാമത്തെ നോട്ടുകെട്ടുകളുടെ വീഡിയോ അമേരിക്കന്‍ ബോക്സിംഗ് താരമായ ഫ്ലോയിഡ് മെയ്വെതറിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നാണ് എടുത്തിട്ടുള്ളതെന്നും വസ്തുതാ പരിശോധക സൈറ്റായ ബൂംലൈവ് കണ്ടെത്തി

നിഗമനം


കൊവിഡ് 19 മഹാമാരി നിമിത്തം കഷ്ടപ്പെടുന്നവര്‍ത്ത് ഹോളിവുഡ് താരം ജാക്കി ചാന്‍ പണം നല്‍കുന്നുവെന്ന പ്രചാരണം വ്യാജമാണ്

click me!