കര്‍ഷക സമരത്തിനിടെ കണ്ണിന് പരിക്കേറ്റത് മുന്‍ സൈനിക ഉദ്യോഗസ്ഥനോ? സത്യമറിയാം

By Web TeamFirst Published Dec 2, 2020, 5:51 PM IST
Highlights

ഇരു ചിത്രങ്ങളിലുള്ളതും ഒരാളാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വിവിധ പോസ്റ്റുകളില്‍ പറയുന്ന‍ത്

ദില്ലി: ദില്ലി അതിര്‍ത്തിയിലെ കര്‍ഷക സമരത്തിന്‍റെ നിരവധി ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരിക്കേറ്റ് കണ്ണിന് ബാന്‍ഡേജിട്ടിരിക്കുന്ന ഒരു സിഖുകാരന്‍റെ ചിത്രമാണ് ഇതിലൊന്ന്. സിഖ് തലപ്പാവണിഞ്ഞ ഒരു സൈനികന്‍റെ ചിത്രവും ഇതിനോടൊപ്പം പ്രചരിക്കുന്നത്. ഇരു ചിത്രങ്ങളിലുള്ളതും ഒരാളാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വിവിധ പോസ്റ്റുകളില്‍ പറയുന്ന‍ത്.

പ്രചാരണം ഇങ്ങനെ

'രണ്ട് ചിത്രങ്ങളിലും ഉള്ളത് ഒരേ ആളാണ്. ഒരാള്‍ അതിര്‍ത്തിയുടെ സംരക്ഷകനും മറ്റൊരാള്‍ വിരമിക്കലിന് ശേഷം കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നയാളും' എന്നാണ് ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലൊന്ന്. 

 

വസ്‌തുത

ചിത്രത്തില്‍ മിലിട്ടറി യൂണിഫോമിലുള്ളത് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ പിര്‍ത്തിപാല്‍ സിംഗാണ്. എന്നാല്‍ അദേഹം കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നില്ല. ഇക്കാര്യം പിര്‍ത്തിപാല്‍ സിംഗിന്‍റെ മകന്‍ സുഖ്‌വീന്ദര്‍ സിംഗ് ഇന്ത്യ ടുഡേയോട് സ്ഥിരീകരിച്ചു. പിര്‍ത്തിപാല്‍ സിംഗിന്‍റെ 74-ാം പിറന്നാള്‍ ദിനമെടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അതേസമയം കണ്ണിന് ബാന്‍ഡേജ് അണിഞ്ഞ് ചിത്രത്തിലുള്ളയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്കേറ്റയാളുടെ ചിത്രം നവംബര്‍ 29 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. 

നിഗമനം

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന് കണ്ണിന് പരിക്കേറ്റു എന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. കണ്ണിന് ബാന്‍ഡേജ് അണിഞ്ഞിട്ടുള്ളയാള്‍ ആര്‍മി മുന്‍ ക്യാപ്റ്റന്‍ പിര്‍ത്തിപാല്‍ സിംഗ് അല്ല. പിര്‍ത്തിപാല്‍ സിംഗ് കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നില്ല. 


 

click me!