12 വയസുകാരിയെ 76കാരന്‍ വിവാഹം കഴിച്ചു എന്ന് വീഡിയോ പ്രചാരണം; സത്യമെന്ത്? Fact Check

Published : Nov 26, 2024, 04:30 PM ISTUpdated : Nov 26, 2024, 04:41 PM IST
12 വയസുകാരിയെ 76കാരന്‍ വിവാഹം കഴിച്ചു എന്ന് വീഡിയോ പ്രചാരണം; സത്യമെന്ത്? Fact Check

Synopsis

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സിലും (പഴയ ട്വിറ്റര്‍) ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്‌തിട്ടുള്ളതായി കാണാം 

ധാക്ക: ബംഗ്ലാദേശില്‍ 76 വയസുകാരന്‍ 12 വയസുകാരിയെ വിവാഹം കഴിച്ചെന്ന വാദത്തോടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കറങ്ങുന്നുണ്ട്. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ഥ്യം എന്ന് നോക്കാം.

പ്രചാരണം

'ബംഗ്ലാദേശില്‍ 76 വയസുള്ളയാള്‍ 12 വയസുകാരിയെ വിവാഹം കഴിച്ചു'- എന്ന തരത്തിലാണ് വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു മിനുറ്റും 12 സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം. പ്രായമുള്ള ഒരു പുരുഷന്‍ സംസാരിക്കുന്നതും സമീപത്തായി ഒരു സ്ത്രീയെയും വീഡിയോയില്‍ കാണാം. ഇരുവരുടെയും പിന്നിലായി മറ്റനേകം ആളുകളുമുണ്ട്. എക്സില്‍ 2024 നവംബര്‍ 21ന് പോസ്റ്റ് ചെയ്‌ത വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു. വീഡിയോയിലെ പ്രായമുള്ളയാളെ വിമര്‍ശിച്ച് നിരവധിയാളുകളുടെ കമന്‍റുകള്‍ ട്വീറ്റിന് താഴെ കാണാം.

വസ്‌തുത

എന്നാല്‍ വീഡിയോയില്‍ കാണുന്നത് ഒരു യഥാര്‍ഥ സംഭവമല്ല. തിരക്കഥയോടെ ഷൂട്ട് ചെയ്ത് തയ്യാറാക്കിയ വീഡിയോയാണ് യഥാര്‍ഥ സംഭവത്തിന്‍റെ കാഴ്‌ച എന്ന അവകാശവാദത്തോടെ പലരും പ്രചരിപ്പിക്കുന്നത്. വീഡിയോയിലെ പ്രായമുള്ള പുരുഷനും യുവതിയും മറ്റ് ആളുകളുമെല്ലാം അഭിനയതാക്കളാണ് എന്നതാണ് യാഥാര്‍ഥ്യം. എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയുടെ ഒറിജിനല്‍ യൂട്യൂബില്‍ എംബി ടിവി എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് കാണാം. ഇതൊരു എന്‍റര്‍ടെന്‍മെന്‍റ് ചാനലാണ് എന്ന വിവരണം ഈ യൂട്യൂബ് ചാനലില്‍ നല്‍കിയിട്ടുണ്ട്. 

വീഡിയോയില്‍ കാണുന്ന സ്ത്രീ ഇതേ യൂട്യൂബ് ചാനലിലെ മറ്റ് പല വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളയാളുമാണ്. 

Read more: അതീവ ജാഗ്രത പാലിക്കുക; ട്രായ്‌യുടെ പേരിലുള്ള ആ ഫോണ്‍ കോള്‍ വ്യാജം, ആരും അതില്‍ വീഴരുത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check