കുട്ടികളുടേത് മാത്രമല്ല, ഫുട്ബോൾ ആവേശം മുതിർന്നവരുടേതും; സമസ്ത നിയന്ത്രണത്തിൽ എം കെ മുനീർ

Published : Nov 25, 2022, 12:32 PM ISTUpdated : Nov 25, 2022, 01:47 PM IST
കുട്ടികളുടേത് മാത്രമല്ല, ഫുട്ബോൾ ആവേശം മുതിർന്നവരുടേതും; സമസ്ത നിയന്ത്രണത്തിൽ എം കെ മുനീർ

Synopsis

എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീർ

കുട്ടികളുടേത് മാത്രമല്ല ഫുട്ബോൾ ആവേശം മുതിർന്നവരുടേതുമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീർ പറഞ്ഞു. അതേസമയം അമിതാവേശത്തിൽ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു. 

ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ ശേഷം വിശ്വാസികൾ നമസ്കാരം  ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനമെന്ന സമസ്ത  ഖുദ്ബ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ‍ ഫൈസിയുടെ വിശദീകരണത്തോടെയാണ് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി കട്ടൗട്ടുകള്‍ ഉയരത്തുന്നത് ദുര്‍വ്യയമാണ്. തൊഴിലില്ലാത്തവര്‍ പോലും ഇതിനു തയ്യാറാകുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

വിനോദങ്ങളെ  പ്രോത്സാഹിക്കുമ്പോഴും കളിക്കമ്പം ലഹരിയോ ജ്വരമോ ആകരുത്. താരാരധനയല്ല, ദൈവാരാധനയാണ് വേണ്ടതെന്നും നാസർ ഫൈസി കൂടത്തായി പറയുന്നു.  കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന  ഖുറാനിലെ വാക്യങ്ങൾ ഉദ്ധരിച്ച്,  വെളളിയാഴ്ച നിസ്കാരത്തിന് ശേഷം പളളികളിൽ  നടത്തേണ്ട പ്രസംഗത്തിന്‍റെ കുറിപ്പും ഖത്തീബുമാർക്ക് കൈമാറി.  ഉറക്കമൊഴിഞ്ഞ് കളികാണരുത്. രാത്രി ഫുട്ബോൾ മത്സരം കാണുന്നതിലൂടെ  നമസ്കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. രാജ്യത്തിന് മേൽ അധിനിവേശം നടത്തിയ പോർച്ചുഗൽ ഉൾപ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലന്നെുമാണ്  പ്രസംഗത്തിന്‍റെ ഉളളടക്കം 

തരൂർ വിഷയം:  കോൺഗ്രസിനുള്ളിലെ പ്രശ്നം അവർ പരിഹരിക്കട്ടെ എന്ന് മുനീർ 

തരൂരുമായി ബന്ധപ്പെട്ടത് കോൺഗ്രസിനുള്ളിലെ പ്ര്ശ്നമെന്നും അത് അവർ തന്നെ പരിഹരിക്കട്ടെയെന്നും മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ. തരൂർ പങ്കെടുത്തത് സാംസ്കാരിക പരിപാടികളിലാണെന്നും രാഷ്ട്രീയ പരിപാടികളിലല്ലെന്നും മുനീർ പറഞ്ഞു. നേരത്തെയും അദ്ദേഹം ഇത്തരം പരിപാടികലിൽ പങ്കെടുത്തിട്ടുള്ളതാണ്. യുഡിഎഫിൽ പ്രശ്നങ്ങളില്ല. നിയമസഭാ ഉടൻ ചേരുന്നുണ്ട്. ശക്തമായി പ്രതിപക്ഷം അവിടെ ഉണ്ടാകുമെന്നും മുനീർ വ്യക്തമാക്കി.

Read More : 'കൃത്യസമയത്ത് നമസ്കാരത്തിനെത്തണം, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ'; വിശ്വാസികൾക്ക് ലോകകപ്പ് നിർദേശവുമായി സമസ്ത 

PREV
Read more Articles on
click me!

Recommended Stories

അര്‍ജന്‍റീന ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം; രണ്ടുലക്ഷം പേര്‍ ഒപ്പുവച്ച ഭീമ ഹര്‍ജി
'എന്താ ഫ്രഞ്ചുകാരെ, ഇത് കണ്ടില്ലേ'; മെസിയുടെ ​ഗോളിനെ ചൊല്ലിയുള്ള വിവാദത്തിൽ വഴിത്തിരിവ്, റഫറി തന്നെ രം​ഗത്ത്