ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

Published : Jun 12, 2023, 08:48 PM IST
ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

Synopsis

അടുക്കളയില്‍ നിത്യവും പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് ഉള്ളി. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.   

ഉള്ളിയുടെ ആവശ്യം വരാത്ത ഒരു ദിവസവും മലയാളി വീട്ടമ്മയ്ക്കുണ്ടാവില്ല. അടുക്കളയില്‍ നിത്യവും പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് ഉള്ളി. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പച്ച ഉള്ളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനും പച്ച ഉള്ളി സഹായിക്കും. 

മൂന്ന്... 

ഉള്ളിയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. 

നാല്...

സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

അഞ്ച്...

ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ആറ്...

ഉള്ളിയില്‍ കാര്യമായ അളവില്‍ ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയുമെന്നും പഠനങ്ങള്‍ പറയുന്നു. 

ഏഴ്... 

ഉള്ളിയിലടങ്ങിയിരിക്കുന്ന സെലീനിയം വിറ്റാമിൻ ഇയുടെ ഉത്പാദനം കൂട്ടുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിത്തും.

എട്ട്...

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉള്ളി ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.  

ഒമ്പത്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. 

പത്ത്...

ഉള്ളിയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടിങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിച്ചാല്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ