കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

Published : Apr 19, 2024, 02:44 PM IST
കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

Synopsis

പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1. വെളുത്തുള്ളി

വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡന്‍റുകളും ആലിസിനും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ വെളുത്തുള്ളി ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

2. മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

3. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

4. ബീറ്റ്റൂട്ട്

നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. അതിനാല്‍ ഇവ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

5. ക്രൂസിഫറസ് പച്ചക്കറികള്‍

ഫൈബറും വിറ്റാമിനുകളും മറ്റ് പോഷകഗുണങ്ങളും അടങ്ങിയ ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

6. വാള്‍നട്സ് 

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

7. ബെറി പഴങ്ങള്‍

ബ്ലൂബെറി, സ്ട്രൊബെറി തുടങ്ങിയ ബെറി പഴങ്ങളിലെ ആന്‍റി ഓക്സിഡന്‍റുകളും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

8. ഫാറ്റി ഫിഷ് 

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

9. അവക്കാഡോ

ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോയും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

10. ഇഞ്ചി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: സ്ത്രീകളിൽ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഒമ്പത് അപകട ഘടകങ്ങൾ...

youtubevideo


 

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി