മലബന്ധം മുതല്‍ ഉറക്കമില്ലായ്മ വരെ പരിഹരിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ മൂന്ന് ജ്യൂസുകള്‍

Published : Jun 23, 2024, 05:58 PM IST
മലബന്ധം മുതല്‍ ഉറക്കമില്ലായ്മ വരെ പരിഹരിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ മൂന്ന് ജ്യൂസുകള്‍

Synopsis

പഴങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ജ്യൂസുകള്‍ കുടിക്കുന്നതും ആരോഗ്യഗുണങ്ങൾ നല്‍കും.   അത്തരത്തില്‍ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഉറക്കമില്ലായ്മയെ പരിഹരിക്കാനും സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം.   

പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ജ്യൂസുകള്‍ കുടിക്കുന്നതും ആരോഗ്യഗുണങ്ങൾ നല്‍കും. അത്തരത്തില്‍ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഉറക്കമില്ലായ്മയെ പരിഹരിക്കാനും സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം. 

1. പ്രൂൺ ജ്യൂസ് 

ഉണങ്ങിയ പ്ലം പഴമാണ് പ്രൂണ്‍സ്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ പ്രൂൺ ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

2. ക്രാൻബെറി ജ്യൂസ് 

ക്രാൻബെറി അഥവാ ലോലോലിക്ക കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി. ക്രാൻബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയ അണുബാധയെ ഒഴിവാക്കാനും  ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

3. ചെറി ജ്യൂസ് 

ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യവും അടങ്ങിയ ചെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ പച്ചക്കറികള്‍ ഡയറ്റിൽ ഉൾപ്പെടുത്തൂ

youtubevideo

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ