ഉപ്പ് അമിതമായി കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നോക്കാം
അമിതമായി ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
രക്തത്തിൽ നിന്ന് അധികമുള്ള സോഡിയം പുറന്തള്ളാൻ വൃക്കകൾക്ക് കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ഇത് വൃക്ക തകരാറുകൾക്ക് കാരണമാകും.
അമിതമായ ഉപ്പിന്റെ ഉപയോഗം ഹൃദയാഘാതം പോലുള്ള ഗുരുതരമായ ഹൃദ്രോഗങ്ങൾക്ക് കാരണമാകും.
അമിതമായ ഉപ്പിന്റെ ഉപയോഗം എല്ലുകളുടെ ആരോഗ്യം മോശമാക്കും.
അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകും. ഇത് തലവേദനയ്ക്കും മൈഗ്രേനിനും ഇടയാക്കും.
അമിതമായ അളവിലുള്ള ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും.
അമിതമായ ഉപ്പിന്റെ ഉപയോഗം പക്ഷാഘാതത്തിനും (സ്ട്രോക്ക്) കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്‍റെ അളവ് രണ്ട് ഗ്രാമിൽ കുറവായിരിക്കണം.
സ്ട്രോബെറിയുടെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
പേരയ്ക്ക കഴിച്ചാലുള്ള എട്ട് ആരോഗ്യഗുണങ്ങൾ
ദിവസവും ഒരു പിടി പിസ്ത കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം
ബീറ്റ്റൂട്ടിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്