Festive Skin Care: ആഘോഷങ്ങള്‍ അതെന്തുമാകട്ടെ, ചര്‍മ്മം തിളങ്ങാന്‍ കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

Published : Oct 20, 2022, 08:06 PM ISTUpdated : Oct 20, 2022, 08:17 PM IST
Festive Skin Care: ആഘോഷങ്ങള്‍ അതെന്തുമാകട്ടെ, ചര്‍മ്മം തിളങ്ങാന്‍ കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

Synopsis

ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ആഘോഷങ്ങള്‍ക്ക് തിളങ്ങാന്‍ ചര്‍മ്മം കൂടി തിളങ്ങണമെന്നാണ് ന്യൂട്രീഷ്യനായ നവ്മി അഗര്‍വാള്‍ പറയുന്നത്. 

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. കാരണം ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്.

ആഘോഷങ്ങള്‍ക്ക് തിളങ്ങാന്‍ ചര്‍മ്മം കൂടി തിളങ്ങണമെന്നാണ് ന്യൂട്രീഷ്യനായ നവ്മി അഗര്‍വാള്‍ പറയുന്നത്. അത്തരത്തില്‍ നല്ല തിളക്കമുള്ള ചര്‍മ്മത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് നവ്മി.  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ആണ് അവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വിറ്റാമിനുകളാലും ആന്‍റി ഓക്സിഡന്‍റുകളാലും സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ് കുങ്കുമപ്പൂവ്. ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാന്‍ ഇവ സഹായിക്കും. അതിനാല്‍ കുങ്കുമപ്പൂവിട്ട വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ നവ്മി അഗര്‍വാള്‍. ഇതിനായി രാത്രി ഒന്നോ രണ്ടോ അല്ലി കുങ്കുമപ്പൂവ് വെള്ളത്തില്‍ ഇട്ടുവയ്ക്കാം. ശേഷം രാവിലെ ഇത് കുടിക്കാം. അതേസമയം, കുങ്കുമപ്പൂവ് അമിതമായി കഴിക്കരുതെന്നും ഓര്‍ക്കുക.

രണ്ട്...

നെല്ലിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ നെല്ലിക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അതിനാല്‍ നെല്ലിക്ക ജ്യൂസ് കുടിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് നവ്മി.

മൂന്ന്...

നട്സ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും. 

നാല്...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റമിന്‍ സിയും ധാരാളമടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രിസ് പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച, കറുത്ത പാടുകൾ എന്നിവയെ അകറ്റുകയും ചെയ്യുന്നു. ഈ സിട്രസ് പഴങ്ങൾ ചർമ്മത്തിന്‍റെ ടോൺ മികച്ചതാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

Also Read: പതിവായി ഹൈ ഹീല്‍സ് ധരിക്കാറുണ്ടോ? എങ്കില്‍, കരുതിയിരിക്കണം ഈ ആരോഗ്യ പ്രശ്നങ്ങളെ...

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍