Health Tips: പ്രഭാത ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ഈ തെറ്റുകള്‍ ഷുഗര്‍ കൂട്ടും...

Published : Feb 27, 2024, 07:57 AM IST
Health Tips: പ്രഭാത ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ഈ തെറ്റുകള്‍ ഷുഗര്‍ കൂട്ടും...

Synopsis

ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പ്രഭാത ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പ്രഭാത ഭക്ഷണം മുടക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഒരാളുടെ ശരിയായ ആരോഗ്യത്തിന് പ്രഭാത ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. രാവിലത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂടാനും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുമുള്ള സാധ്യതയും കൂടാം. ഇത് മൂലം അമിത വണ്ണം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. 

രണ്ട്... 

പഞ്ചസാര ധാരാളം അടങ്ങിയ സിറിയലുകള്‍, ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റീവ്, പേസ്റ്റ്റി തുടങ്ങിയവയും മറ്റ് ജങ്ക് ഫുഡുകളും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകും. 

മൂന്ന്... 

പലരും രാവിലെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാറില്ല. അതും പ്രമേഹ സാധ്യതയെ കൂട്ടാം. അതിനാല്‍ രാവിലെ ഫൈബര്‍ അടങ്ങിയ മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡ്  തുടങ്ങിയവ കഴിക്കുക. 

നാല്... 

പ്രോട്ടീന്‍ അടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതും ചിലപ്പോള്‍ പ്രമേഹ സാധ്യതയെ കൂട്ടാം. അതിനാല്‍ രാവിലെ മുട്ട, മീറ്റ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

അഞ്ച്... 

രാവിലെ അമിതമായി ഭക്ഷണം കഴിക്കുന്നതും ഷുഗര്‍ നില കൂടാന്‍ കാരണമാകും. അതിനാല്‍ മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: 25നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും വേണം ഈ അഞ്ച് പോഷകങ്ങള്‍...

youtubevideo


 

PREV
click me!

Recommended Stories

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും ഈ പഴങ്ങൾ കഴിക്കൂ
തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം