പീനട്ട് കഴിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
തണുപ്പ് കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ സ്നാക്ക് ആണ് പീനട്ട്. രുചി മാത്രമല്ല പീനട്ടിൽ നിരവധി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ കലോറി കൂടുതലാണ്. കൃത്യമായ അളവിൽ കഴിച്ചില്ലെങ്കിൽ ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
16

Image Credit : Getty
കൃത്യമായ അളവ് ഉണ്ടാകണം
ഒരു പിടി പീനട്ട് കൈയിൽ എടുക്കാം. ഇത് ഏകദേശം ഒരു ഔൺസ് അതായത് 28 ഗ്രാം ഉണ്ടാകും. പീനട്ട് ഈ അളവിൽ കഴിക്കുന്നതാണ് നല്ലത്.
26
Image Credit : Getty
ഉപ്പില്ലാത്തത് വാങ്ങാം
ഉപ്പ് ചേരാത്ത പീനട്ട് വാങ്ങാം. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
36
Image Credit : Getty
ചേർത്ത് കഴിക്കാം
പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം പീനട്ട് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു.
46
Image Credit : Getty
മധുരമുള്ളത് ഒഴിവാക്കാം
മധുരമുള്ള സ്നാക്ക്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയ്‌ക്കൊപ്പം പീനട്ട് കഴിക്കുന്നത് ഒഴിവാക്കാം. ഇത് ആരോഗ്യത്തിന് നല്ലതല്ല.
56
Image Credit : Getty
വ്യായാമങ്ങൾ ചെയ്യുക
പീനട്ടിൽ കലോറി കൂടുതലാണ്. ഇത് ശരീരഭാരം കൂടാൻ കാരണമാകുന്നു. എന്നും വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
66
Image Credit : Getty
അലർജി പ്രശ്നങ്ങൾ
അലർജി ഉണ്ടാവാൻ സാധ്യതയുള്ള സ്നാക്കാണ് പീനട്ട്. അതിനാൽ തന്നെ അലർജി ഉള്ളവർ പീനട്ട് കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Latest Videos

