വരണ്ട ചര്‍മ്മമുള്ളവര്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

Published : Jul 23, 2023, 09:34 AM IST
വരണ്ട ചര്‍മ്മമുള്ളവര്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

Synopsis

 ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടും ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും.  വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

വരണ്ട ചര്‍മ്മം ചിലരിലെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടും ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും.  വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

വെള്ളരിക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. 

രണ്ട്... 

അവക്കാഡോ ആണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. 

മൂന്ന്... 

മധുരക്കിഴങ്ങ് ആണ് ഈ മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ബീറ്റ കരോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

ചീരയാണ് അടുത്തത്.  ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. 

അഞ്ച്...

വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ  തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും.  

ആറ്...

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ബി5, ഇ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ പരീക്ഷിക്കാം ഈ പത്ത് വഴികള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ