ഈ ഏഴ് ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കൂ, വണ്ണം കുറയ്ക്കാം...

Published : Aug 13, 2023, 01:43 PM IST
 ഈ ഏഴ് ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കൂ, വണ്ണം കുറയ്ക്കാം...

Synopsis

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സംശയവും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പഴങ്ങളും പച്ചക്കറികളും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിന്തുടരേണ്ടത്. 

ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം  ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സംശയവും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പഴങ്ങളും പച്ചക്കറികളും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിന്തുടരേണ്ടത്. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ബോക്കറി ഭക്ഷണങ്ങളാണ് ആദ്യം ഒഴിവാക്കേണ്ടത്. പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ വണ്ണം കൂട്ടാം. 

രണ്ട്...

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗവും അമിതമാകുന്നത് വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ വിഫലമാക്കും. 

മൂന്ന്...

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ ദിവസവും കുടിക്കുന്ന ശീലവും ഉപേക്ഷിക്കാം. ഇവ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ തടയും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. 

നാല്...

ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. 

അഞ്ച്...

ബനാന ചിപ്സാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ വണ്ണം കൂട്ടാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.

ആറ്... 

ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും,  കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും അധികം കഴിക്കേണ്ട. 

ഏഴ്...

പിസ അധികം കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ് തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: കഞ്ഞിവെള്ളം വെറുതെ കളയാതെ കുറച്ച് ഉലുവ ഇട്ടുവെയ്ക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍