അത്തിപ്പഴം പതിവായി കഴിക്കൂ; ഈ രോഗങ്ങളെ തടയാം...

Published : Sep 06, 2023, 06:04 PM IST
അത്തിപ്പഴം പതിവായി കഴിക്കൂ; ഈ രോഗങ്ങളെ തടയാം...

Synopsis

ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'ഫിഗ്സ്' അഥവാ അത്തിപ്പഴം. മൾബറി കുടുംബത്തിൽപ്പെട്ടതാണ് ഇവ. പഴുത്ത അത്തിപ്പഴവും ഉണക്ക അത്തിപ്പഴവും ഒരു പോലെ പോഷക സമ്പന്നമാണ്. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. 

അത്തിപ്പഴം പതിവായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...

ഒന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

രണ്ട്... 

അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

മൂന്ന്...

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.  

നാല്...

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്...

കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

ആറ്...

ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴമാണ് അത്തിപ്പഴം. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ഏഴ്...

കുതിര്‍ത്ത അത്തിപ്പഴത്തിന് ഗുണങ്ങള്‍ കൂടുതലാണ്. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനു മലബന്ധം തടയാനും സഹായിക്കും. 

എട്ട്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്.   

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ചോറിനൊപ്പം ഈ മൂന്ന് പച്ചക്കറികള്‍ കഴിക്കൂ; തലമുടി തഴച്ചു വളരും...

youtubevideo

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍