പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ ഇതാ ഒരു 'ബെസ്റ്റ് ബ്രേക്ക്ഫാസ്റ്റ്'

By Web TeamFirst Published Jul 23, 2019, 10:56 PM IST
Highlights

ചില ഭക്ഷണം പ്രമേഹരോഗികള്‍ക്ക്, അവരുടെ രോഗത്തെ ചെറുക്കാനെന്ന രീതിയില്‍ കഴിക്കാവുന്നതുമാണ്. അത്തരത്തിലുള്ള ഒന്നിനെപ്പറ്റിയാണ് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കഴിവുള്ള ഒരുഗ്രന്‍ സാധനം തന്നെയാണിതെന്നാണ് ഡയറ്റിഷ്യന്മാര്‍ പറയുന്നത്

പ്രമേഹം, നമുക്കറിയാം സൂക്ഷിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ പല ആരോഗ്യാവസ്ഥകളിലേക്കും നമ്മളെയെത്തിച്ചേക്കും. മരുന്നിനെക്കാളും, ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് ഭക്ഷണകാര്യങ്ങളില്‍ തന്നെയാണ്. മധുരമുള്ളതും, എണ്ണയില്‍ വറുത്തെടുത്തതും, 'പ്രോസസ്ഡ്' ഗണത്തില്‍ പെടുന്നതുമായ ഭക്ഷണങ്ങളെല്ലാം പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കാറുണ്ട്. 

അതുപോലെ ചില ഭക്ഷണം പ്രമേഹരോഗികള്‍ക്ക്, അവരുടെ രോഗത്തെ ചെറുക്കാനെന്ന രീതിയില്‍ കഴിക്കാവുന്നതുമാണ്. അത്തരത്തിലുള്ള ഒന്നിനെപ്പറ്റിയാണ് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കഴിവുള്ള ഒരുഗ്രന്‍ സാധനം തന്നെയാണിതെന്നാണ് ഡയറ്റിഷ്യന്മാര്‍ പറയുന്നത്. 

മറ്റൊന്നുമല്ല, ബ്രക്കോളിയാണ് ഈ താരം. 'ബ്ലഡ് ഷുഗര്‍' നിയന്ത്രിക്കാനാകുമെന്ന് മാത്രമല്ല, പ്രമേഹം കൊണ്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളെ പരിഹരിക്കാനും ബ്രക്കോളിക്ക് കഴിയുമത്രേ. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രകിയയും ഇത് സുഗമമാക്കുന്നു. 

ബ്രക്കോളിക്കൊപ്പം അല്‍പം ബദാം കൂടിയായാലോ? പ്രമേഹരോഗികള്‍ക്കുള്ള ഉത്തമ 'ബ്രേക്ക്ഫാസ്റ്റ്' റെഡിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബദാം ബ്രക്കോളിയെ പോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബ്രക്കോളി ആവിയില്‍ വേവിച്ച ശേഷം അല്‍പം ഉപ്പും ബട്ടറും ബദാമും ചേര്‍ത്താല്‍ സംഗതി കിടിലന്‍. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം വെളുത്തുള്ളിയും ചേര്‍ക്കാം.

click me!