ഹീമോഗ്ലോബിൻ കുറവാണോ? അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ പലതരം ആരോഗ്യ ബുദ്ധിമുട്ടുകളും നമ്മൾ നേരിടേണ്ടതായി വരും. ഹീമോഗ്ലോബിൻ കൂട്ടാൻ അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
15

Image Credit : Getty
ബീറ്റ്റൂട്ട്
ബീറ്റ്‌റൂട്ടിൽ ധാരാളം അയണും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
25
Image Credit : Freepik
ചീര
ചീര പോലുള്ള ഇലക്കറികൾ ധാരാളം കഴിക്കുന്നത് ശരീരത്തിൽ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ഇത് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തൂ.
35
Image Credit : Getty
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ ധാരാളം അയണും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
45
Image Credit : Social media
പയർവർഗ്ഗങ്ങൾ
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പയർവർഗ്ഗങ്ങൾ. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അയണിന്റെ അളവ് കൂട്ടുന്നതിന് പയർവർഗ്ഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
55
Image Credit : Getty
മത്തങ്ങ വിത്ത്
മത്തങ്ങ വിത്തിൽ ധാരാളം അയണും മറ്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വറുത്തോ സാലഡിൽ ചേർത്തോ കഴിക്കാവുന്നതാണ്.
Latest Videos

