പതിനഞ്ച് മിനിറ്റില്‍ ചിക്കന്‍ കറി ഉണ്ടാക്കാം; റെസിപ്പിയുമായി നടി കനിഹ

By Web TeamFirst Published May 9, 2020, 11:58 AM IST
Highlights

പതിനഞ്ച് മിനിറ്റ് കൊണ്ട്  ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് കനിഹ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. 

ലോക്ക്ഡൗണ്‍ കാലത്ത്  നടി കനിഹയും പാചകത്തിലുള്ള തന്‍റെ കഴിവ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പതിനഞ്ച് മിനിറ്റ് കൊണ്ട് ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് താരം ഏറ്റവും ഒടുവില്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. 

തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കനിഹ ചിക്കന്‍ കറി ഉണ്ടാക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചത്. '' പതിനഞ്ച് മിനിറ്റിനുള്ളില്‍ രുചികരമായ ഭക്ഷണം തയ്യാറാക്കണമെന്നുണ്ടെങ്കില്‍ ഈ ചിക്കന്‍ കറി ശ്രമിച്ചുനോക്കൂ. നിങ്ങള്‍  'വെജിറ്റേറിയന്‍' ആണെങ്കില്‍  ഇതില്‍ ചിക്കന് പകരം  പനീര്‍ ചേര്‍ക്കാം''- എന്ന കുറിപ്പോടെയാണ് കനിഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

ചേരുവകള്‍
 
ചിക്കന്‍ - കഷണങ്ങളാക്കിയവ
കെച്ചപ്പ്- 3 ടേബിള്‍ സ്പൂണ്‍ 
സോയാ സോസ്- 2 ടേബിള്‍ സ്പൂണ്‍ 
നാരങ്ങാനീര്- രണ്ട് ടേബിള്‍ സ്പൂണ്‍ 
പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍ 
കുരുമുളകുപൊടി- രണ്ട് ടീസ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന് മാത്രം

തയ്യാറാക്കുന്ന വിധം 

ആദ്യം സവാള നന്നായി വഴറ്റുക.  ശേഷം കഷണങ്ങളാക്കിയ ചിക്കന്‍ അതിലേക്ക് ചേര്‍ക്കുക. ചിക്കന്‍ ബ്രൗണ്‍ നിറമായി വരുമ്പോള്‍ ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് വഴറ്റുക. പതിനഞ്ച് മിനിറ്റ് വേവിക്കാന്‍ വയ്ക്കുക. ശേഷം ന്യൂഡില്‍സിനോ ചോറിനോ റൊട്ടിക്കോ ഒപ്പം കഴിക്കാം എന്നും കനിഹ പറയുന്നു.

Also Read: നിങ്ങളൊരു ചിക്കൻ പ്രേമിയാണോ; ഇതാ ഒരു കിടിലൻ സ്നാക്ക്...

Also Read: ചൂടോടെ കിടിലൻ 'ചിക്കൻ സമൂസ' കഴിക്കാം; വീട്ടിൽ തന്നെ തയ്യാറാക്കാം...

 

click me!