Asianet News MalayalamAsianet News Malayalam

നിങ്ങളൊരു ചിക്കൻ പ്രേമിയാണോ; ഇതാ ഒരു കിടിലൻ സ്നാക്ക്

കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്ന വിഭവാണ് 'ചിക്കൻ നഗ്ഗറ്റ്സ്'. രുചികരമായ 'ചിക്കൻ നഗ്ഗറ്റ്‌സ്' തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

how to prepare chicken nuggets
Author
Trivandrum, First Published May 7, 2020, 1:34 PM IST

നിങ്ങളൊരു ചിക്കൻ പ്രേമിയാണോ? എങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ചിക്കൻ സ്നാക്ക് ആണ് 'ചിക്കൻ നഗ്ഗറ്റ്സ്'. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയമുള്ള, കറുമുറാ കഴിക്കാവുന്ന ആകർഷകമായ 'ചിക്കൻ നഗ്ഗറ്റ്സ്'  ഗ്രീൻ ചട്ണിയോടൊപ്പം കഴിക്കാവുന്നതാണ്. രുചികരമായ 'ചിക്കൻ നഗ്ഗറ്റ്‌സ്' ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം...

വേണ്ട ചേരുവകൾ.....

boneless chicken                                     250​ഗ്രാം
കുരുമുളക് പൊടി                             3 ടീസ്പൂൺ
പാൽ                                                     4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്            1 ടീസ്പൂൺ
കോണ്‍ ഫ്ളോർ                                 4 ടീസ്പൂൺ
എണ്ണ                                                      1 കപ്പ്
മുട്ട                                                        1 എണ്ണം
ബ്രഡ് പൊടിച്ചത്                               1 കപ്പ്
ജീരകം                                               1/2 ടീസ്പൂൺ
ഉപ്പ്                                                    ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ചിക്കൻ, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, ഉപ്പ് ഒരു ടേബിൾ സ്പൂൺ, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.. ശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കോണ്‍ ഫ്ളോർ, 2 ടേബിൾസ്പൂൺ പാൽ എന്നിവ കൂടി ചേർത്തു വീണ്ടും അരച്ചെടുക്കുക.

അതിന് ശേഷം ഈ മിക്സ് ചെറിയ ബോൾ രൂപത്തിൽ ആക്കി കൈ വച്ചു പരത്തി എടുക്കുക. ശേഷം ബാക്കി വന്ന കോൺ ഫ്ളവറിൽ ചിക്കൻ ബോൾസ് ഒന്ന് പൊതി‍ഞ്ഞെടുക്കുക.

ഇനി മുട്ടയുടെ കൂടെ ബാക്കി വന്ന പാൽ, കുരുമുളക് പൊടി ലേശം ഉപ്പ് എന്നിവ ചേർത്ത ശേഷം കോൺ ഫ്‌ളവർ പൊടി തട്ടി എടുത്ത ഓരോ ചിക്കൻ ബോൾസും ബ്രഡ് പൊടിച്ചതിൽ ഇട്ടു പൊടി തട്ടി എടുത്തതിന് ശേഷം നന്നായി തിളച്ച എണ്ണയിൽ ഓരോന്നായി ചെറുതീയിൽ പൊരിച്ചെടുക്കാം..

ഇതൊരു സ്പെഷ്യൽ ചിക്കൻ ഫ്രെെ; ഉണ്ടാക്കി നോക്കൂന്നേ.....

തയ്യാറാക്കിയത്:
നാജിയ ഇർഷാദ്

Follow Us:
Download App:
  • android
  • ios