മഞ്ഞുകാലത്ത് ദഹനക്കേട്‌ ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

By Web TeamFirst Published Dec 14, 2022, 3:52 PM IST
Highlights

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ, അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും. 

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യ പ്രശ്നം കൂടിയാണ് ദഹനക്കേട്‌. മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതും വ്യായാമം ചെയ്യാതെ മടി പിടിച്ചിരിക്കുന്നതുമൊക്കെ ഇത്തരം ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. 

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ, അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. 

മഞ്ഞുകാലത്ത് ദഹനക്കേട്‌ ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ വയറിലെ അസിഡിറ്റി, ദഹനക്കേട് എന്നിവയെ കുറയ്ക്കാൻ സഹായിക്കും. വെള്ളം, തേന്‍ എന്നിവ കൂടി ചേര്‍ത്തുവേണം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കാന്‍. 

രണ്ട്...

നെയ്യ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നിവ കുറയ്ക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. നെയ്യ് മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും നിരവധി പഠനങ്ങള്‍ പറയുന്നു.

മൂന്ന്...

ഇളനീര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. കൂടാതെ ഫൈബറിനാല്‍ സമ്പന്നമാണ്​  ഇളനീർ ദഹനസഹായിയായും പ്രവർത്തിക്കുന്നു.

നാല്...

ശര്‍ക്കര ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പും മഗ്നീഷ്യവും മറ്റ് പോഷകങ്ങളും അടങ്ങിയ ശര്‍ക്കര ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് ദഹനക്കേട് അകറ്റാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു.  അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. 

ആറ്...

ഓട്മീല്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Also Read: ഹൃദയാരോഗ്യത്തിനായി 'നോ' പറയാം ഈ ഭക്ഷണങ്ങളോട്...

click me!