ദഹനം മുതല്‍ പ്രതിരോധശേഷി വരെ; അയമോദക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Published : Jan 31, 2025, 02:22 PM ISTUpdated : Jan 31, 2025, 02:24 PM IST
ദഹനം മുതല്‍ പ്രതിരോധശേഷി വരെ; അയമോദക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Synopsis

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് അയമോദകം. പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത്  ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്. നാരുകളും ഫാറ്റി ആസിഡും അടങ്ങിയ അയമോദക വെള്ളം നല്ല കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കും. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അയമോദക വെള്ളം കുടിക്കാം. കലോറി കുറഞ്ഞ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം എന്നിവയെ അകറ്റാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും ഇവ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അയമോദക വെള്ളം പതിവാക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചര്‍മ്മത്തില്‍ കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം

youtubevideo

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്