രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 5 സൂപ്പർ ഫുഡുകൾ
തണുപ്പ് കാലമായാൽ പലതരം രോഗങ്ങളാണ് നമുക്ക് വരുന്നത്. രോഗങ്ങളെ ചെറുക്കാൻ ശരീരത്തിന് നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കണം. നല്ല പ്രതിരോധശേഷി ലഭിക്കാൻ ഈ സൂപ്പർ ഫുഡുകൾ കഴിക്കൂ.

കടുകില
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് കടുകില. ഇതിൽ ധാരാളം പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
എള്ള്
എള്ളിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്ത് ഇത് കഴിക്കുന്നത് ശരീരത്തെ ചൂടാക്കി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ എള്ളിൽ ധാരാളം കാൽസ്യവും ഉണ്ട്.
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ ധാരാളം അയണും ഉണ്ട്.
നെല്ലിക്ക
നിരവധി ഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. പ്രതിരോധ ശേഷി ലഭിക്കാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.
മഞ്ഞൾ
മഞ്ഞളിൽ ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

