ദിവസവും ഓരോ 'പേരയ്ക്ക' കഴിക്കൂ; പലതുണ്ട് ​ഗുണങ്ങൾ

By Web TeamFirst Published Oct 24, 2019, 5:10 PM IST
Highlights

ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള്‍ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്. ഉയര്‍ന്നതോതില്‍ വിറ്റാമിന് സി, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് സത്തും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതാണ് പേരയ്ക്ക.

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കയ്ക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള്‍ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്. ഉയര്‍ന്നതോതില്‍ വിറ്റാമിന് സി, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് സത്തും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതാണ് പേരയ്ക്ക. ദിവസവും പേരയ്ക്ക കഴിച്ചാലുള്ള ​പ്രധാനപ്പെട്ട അഞ്ച് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ശരീരഭാരം കുറയ്ക്കാം...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷണമാ‌ണ് പേരയ്ക്ക. ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും രണ്ടോ മൂന്നോ പേരയ്ക്ക കഴിക്കാവുന്നതാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്.പേരയിലയും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ പേരയ്ക്ക ഇല കൊണ്ടുള്ള ചായ കുടിക്കാവുന്നതാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും...

​ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം പ്രശ്നം അകറ്റാനും സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ പേരയ്ക്ക ഉൾപ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും അവശ്യ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കും...

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുന്നു.പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാത്സ്യം ആ​ഗി​ര​ണം ചെയ്യാൻ സഹായിക്കുന്നു. പേരയ്ക്ക കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.

ചർമ്മത്തെ സംരക്ഷിക്കുന്നു...

പേരയ്ക്ക ഉപയോഗിച്ച് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചുളിവുകൾ തടയാൻ സഹായിക്കുന്നു. മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.

click me!