ഒരു താരജാഡയും ഇല്ലെന്ന് ആരാധകർ ; സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ

Published : Jul 12, 2023, 05:09 PM ISTUpdated : Jul 12, 2023, 06:31 PM IST
ഒരു താരജാഡയും ഇല്ലെന്ന് ആരാധകർ ;  സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ

Synopsis

'മിക്കവാറും എല്ലാ പോസ്റ്റുകളിലും നവ്യയുടെ അമ്മ നവ്യയെ അഭിനന്ദിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്....വളരെ പ്രോത്സാഹജനകവും പ്രചോദിപ്പിക്കുന്നതുമാണ്...' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.   

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെയും ജയാബച്ചൻറെയും കൊച്ചുമകളായ നവ്യ നവേലി നന്ദയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. ബം​ഗ്ളൂലൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ദോശ കഴിക്കാനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയ നവ്യയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.

ദോശയും കയ്യിൽപ്പിടിച്ച് കൂട്ടുകാർക്കൊപ്പം ചിരിച്ചുകൊണ്ടു നിൽക്കുന്ന നവ്യയെ ചിത്രത്തിൽ കാണാം.  ചിത്രത്തിനടിയിൽ നവ്യയുടെ അമ്മയായ ശ്വേത ബച്ചനും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് നവ്യയെ പ്രശംസിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

'താരങ്ങളെപ്പോലെ എല്ലായ്‌പ്പോഴും ദേഷ്യം കാണിക്കാതെ ഒരു സാധാരണ കുട്ടിയെപ്പോലെയാണ് നിങ്ങൾ ജീവിക്കുന്നത്..അതാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്...'  - എന്നാണ് ഒരാൾ ചിത്രത്തിന് താഴേ കമന്റ് ചെയ്തതു. 

'മിക്കവാറും എല്ലാ പോസ്റ്റുകളിലും നവ്യയുടെ അമ്മ നവ്യയെ അഭിനന്ദിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്....വളരെ പ്രോത്സാഹജനകവും പ്രചോദിപ്പിക്കുന്നതുമാണ്... ' - എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

ദക്ഷിണേന്ത്യയിലെ വളരെ പ്രശസ്തമായ ഒരു റസ്‌റ്ററൻറ് ശൃംഖലയാണ് രാമേശ്വരം കഫേ. രാവിലെ ആറര മുതൽ പതിനൊന്നര വരെയും, വൈകുന്നേരം നാലുമണി മുതൽ രാത്രി ഒരുമണിവരെയുമാണ്‌ കഫേ തുറക്കുക. ഇഡ്ഡലി, വട, ദോശ, പൊങ്കൽ, ഫിൽട്ടർ കോഫി, പുളിയോഗരെ, ടൊമാറ്റോ റൈസ്, കർഡ് റൈസ് തുടങ്ങി തെക്കിൻറെ വൈവിധ്യമാർന്ന രുചികളാണ് ഇവിടെ വിളമ്പുന്നത്.

താരകുടുംബത്തിലാണ് ജനനമെങ്കിലും അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയ്ക്ക് ബിസിനസ്സിനോടാണ്  താൽപര്യം കൂടുതൽ. പഠനകാലം മുതൽ തന്നെ എൻ.ജി.ഒ.കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുമുണ്ട് നവ്യ. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തുടക്കം കുറിച്ച പ്രൊജെക്റ്റ് നവേലി എന്ന പദ്ധതിയെക്കുറിച്ചും നവ്യ പങ്കുവച്ചിരുന്നു. 

 

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍