അമ്മ തയ്യാറാക്കിയ പാനിപൂരി; വീഡിയോ പങ്കുവച്ച് ലെന

Web Desk   | Asianet News
Published : May 22, 2021, 03:02 PM IST
അമ്മ തയ്യാറാക്കിയ പാനിപൂരി; വീഡിയോ പങ്കുവച്ച് ലെന

Synopsis

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ സുരഭി ലക്ഷ്മി, ജോമോൾ എന്നിവരെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘കൊതി കിട്ടും’ എന്നാണ് സുരഭി കമന്റ് ചെയ്തതു. 

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ലെന. ഇപ്പോഴിതാ, ഈ ലോക്ക്ഡൗൺ കാലത്ത് അമ്മ വീട്ടിലുണ്ടാക്കിയ പാനിപൂരിയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ സുരഭി ലക്ഷ്മി, ജോമോൾ എന്നിവരെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. 

‘കൊതി കിട്ടും’ എന്നാണ് സുരഭി കമന്റ് ചെയ്തതു. ലോക്ക്ഡൗൺ കാലത്ത് തന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ എന്നാണ് ചിലർ കമന്റ് ചെയ്തതു. ലെനയുടെ അമ്മ ടീന മോഹൻകുമാർ നല്ലൊരു ബേക്കർ കൂടിയാണ്.

 ലെനയുടെ പിറന്നാളിന് അമ്മ ഒരുക്കിയ കേക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. വലിയൊരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്ന കേക്കായിരുന്ന ടീന തയാറാക്കിയത്. വ്യത്യസ്ത ഡിസൈനിലുള്ള മനോഹരമായ കേക്കിന്റെ ചിത്രങ്ങൾ അമ്മയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാനാകും.

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍