'ഒരിക്കലും ചെയ്യരുതാത്തത്'; സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമേറ്റ വീഡിയോ...

By Web TeamFirst Published May 21, 2021, 9:32 PM IST
Highlights

റെഡ്ഡിറ്റിലൂടെയാണ് ആദ്യമായി ഈ വീഡിയോ വന്നത്. ആയിരങ്ങളാണ് ഈ വീഡിയോ പിന്നീട് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്

ഒരു നേരമെങ്കിലും പട്ടിണി കിടന്നവര്‍ക്കേ ഭക്ഷണത്തിന്റെ വില അറിയൂ എന്ന് പറഞ്ഞുകേട്ടിട്ടില്ലേ? അതെ, ലോകത്താകമാനം പട്ടിണി കിടക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്. അവരുടെ വിശപ്പിന്റെ വേദന എല്ലാ നേരവും കൃത്യമായി മുന്നില്‍ ഭക്ഷണമെത്തുന്നവരെ സംബന്ധിച്ച് നിസാരമാണ്, അല്ലെങ്കില്‍ തിരിച്ചറിയാനാകാത്തതാണ്. 

കഴിഞ്ഞ ദിവസങ്ങളിലായി ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു വീഡിയോ ഇതേ സന്ദേശം തന്നെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. പ്രമുഖ അമേരിക്കന്‍ ഫുഡ് കമ്പനിയായ 'ഡങ്കിന്‍ ഡോനട്ട്‌സി'ന്റെ ഔട്ട്‌ലെറ്റില്‍ വൈകുന്നേരം കട അടയ്ക്കുന്നതിന് മുമ്പായി ബാക്കി വന്ന ഡോനട്ടുകള്‍ വെയ്‌സ്റ്റ് ബാസ്‌കറ്റിലേക്ക് തട്ടിക്കളയുന്നതാണ് വീഡിയോയിലുള്ളത്. 

റെഡ്ഡിറ്റിലൂടെയാണ് ആദ്യമായി ഈ വീഡിയോ വന്നത്. ആയിരങ്ങളാണ് ഈ വീഡിയോ പിന്നീട് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. ഇത്തരത്തില്‍ ഭക്ഷണം വെറുതെ കളയുന്നത് ഒരിക്കലും കണ്ടുനില്‍ക്കാനാകില്ലെന്നും, ഗുരുതരമായ കുറ്റമാണ് കമ്പനി ചെയ്യുന്നതെന്നും നിരവധി പേര്‍ കുറിക്കുന്നു. 

കട അടയ്ക്കുന്നതിന് മുമ്പ് ബാക്കിയാകുന്ന ഭക്ഷണം ചെറിയ വിലയ്ക്ക് കൊടുക്കാനോ, വീടില്ലാത്ത-ദരിദ്രരായ ആളുകള്‍ക്ക് ദാനമായി നല്‍കാനോ കമ്പനി തയ്യാറാകണമെന്നും ഒരുപാട് പേര്‍ ആവശ്യപ്പെടുന്നു. ഒരു റെസ്റ്റോറന്റുകളും ഈ മോശം രീതി പിന്തുടരരുതെന്നും ഏവരും ഒരേ സ്വരത്തില്‍ പറയുകയും ചെയ്യുന്നു. 

വീഡിയോ കാണാം... 

Also Read:- കരുതലിന്റെ കാവലാള്‍; ഇത് ഹൃദയം തൊടുന്ന ദൃശ്യം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!