മധുരക്കിഴങ്ങ് പായസം റെസിപ്പിയുമായി അങ്കിത; വീഡിയോ കാണാം

By Web TeamFirst Published Nov 17, 2020, 8:01 PM IST
Highlights

 ദീപാവലിക്കാലത്ത് വീട്ടിലെ മധുര വിഭവങ്ങള്‍ക്കൊപ്പം നിര്‍ബന്ധമായും മധുരക്കിഴങ്ങ് പായസവും ഉണ്ടാകാറുണ്ടെന്നാണ് അങ്കിത പറയുന്നത്.

ഫിറ്റ്നസും ഡയറ്റുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ നടനും മോഡലുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കോന്‍വാറും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മധുരക്കിഴങ്ങ് കൊണ്ട് രുചികരമായ പായസം എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ചുള്ള റെസിപ്പിയാണ് അങ്കിത പങ്കുവച്ചിരിക്കുന്നത്.

ദീപാവലിക്കാലത്ത് വീട്ടിലെ മധുര വിഭവങ്ങള്‍ക്കൊപ്പം നിര്‍ബന്ധമായും മധുരക്കിഴങ്ങ് പായസവും ഉണ്ടാകാറുണ്ടെന്നാണ് അങ്കിത പറയുന്നത്.  ഈ പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

മധുരക്കിഴങ്ങ്                 3 എണ്ണം
നെയ്യ്                               1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍                 മുക്കാല്‍ കപ്പ്
വെള്ളം                         രണ്ട് കപ്പ്
ശര്‍ക്കര                       3 ടേബിള്‍ സ്പൂണ്‍
ഉപ്പ്                                   ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ആദ്യം മധുരക്കിഴങ്ങിന്റെ തൊലിമാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.

പായസം തയ്യാറാക്കുന്ന പാത്രം ചൂടാക്കി നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് മധുരക്കിഴങ്ങ് ചേര്‍ത്ത് ബ്രൗണ്‍നിറമാവും വരെ വഴറ്റുക.

ഇനി വെള്ളം ചേര്‍ത്ത് മധുരക്കിഴങ്ങ് നന്നായി വേവിക്കുക. ശേഷം തേങ്ങാപ്പാലും ശര്‍ക്കരയും ഉപ്പും ചേര്‍ത്ത് തീ കുറച്ചു വച്ച് വേവിക്കുക.

 കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യുക. ചൂടോടെ വിളമ്പുക...

 

click me!