മുട്ട അധികം കഴിക്കുന്നത് നല്ലതാണോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Nov 17, 2020, 3:47 PM IST
Highlights

ചൈന മെഡിക്കൽ യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി എന്നിവയുടെ സാഹകരണത്തോടെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 

പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ടയില്‍ കാത്സ്യം, വിറ്റാമിനുകള്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും. എന്നാല്‍ അധികമായി മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അല്ല എന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. 

ദിവസവും മുട്ട അധികം കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയെ കൂട്ടുമെന്നാണ് പഠനം പറയുന്നത്. ചൈന മെഡിക്കൽ യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 1991 മുതൽ 2009 വരെ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. 

 

ശരാശരി 50 വയസ്സ് പ്രായമുള്ള 8545 ആളുകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. ദിവസവും ഒന്നിലധികം മുട്ട അഥവാ 50 ഗ്രാമിന്റെ മുകളിൽ കഴിക്കുകയാണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണ് എന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Also Read: നീലച്ചായയെപ്പറ്റി കേട്ടിട്ടുണ്ടോ? അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

click me!