ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ

Published : Dec 01, 2025, 07:28 PM IST
arthritis

Synopsis

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് സന്ധിവാതം മൂലമുള്ള വിഷമതകളെ ലഘൂകരിക്കാന്‍ സഹായിക്കും. സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് എന്ന് പറയുന്നത്. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് സന്ധിവാതം മൂലമുള്ള വിഷമതകളെ ലഘൂകരിക്കാന്‍ സഹായിക്കും. സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.

2. ഇഞ്ചി

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുമുണ്ട്. ഇവയും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. 

3. വെളുത്തുള്ളി

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'ഡയാലില്‍ ഡൈസള്‍ഫൈഡ്‌' എന്ന ഘടകം സന്ധിവാതത്തോട്‌ പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

4. ഇലക്കറികള്‍

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും സന്ധിവാത രോഗികള്‍ക്ക് നല്ലതാണ്.

5. സാല്‍മണ്‍ ഫിഷ്

സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും. 

6. നട്സും സീഡുകളും

വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം,വാള്‍നട്സ്, പിസ്ത, ചിയാസീഡ്, ഫ്ലക്സ്സീഡ് തുടങ്ങിയവ കഴിക്കാം. 

7. ഗ്രീന്‍ ടീ

ഗ്രീൻ ടീ കുടിക്കുന്നത് സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ അസ്ഥികൾക്ക് ബലം നൽകും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍