ഉച്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കരുതേ...

By Web TeamFirst Published Sep 11, 2019, 1:08 PM IST
Highlights

ആരോഗ്യവും ഭക്ഷണവും തമ്മില്‍ നല്ല ബന്ധമുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ആരോഗ്യമുളള ഭക്ഷണം കഴിക്കണം. ജീവിതശൈലി രോഗങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത് ഭക്ഷണക്കാര്യത്തിലുള്ള ശ്രദ്ധ ഏറെ പ്രധാനം കൂടിയാണ്.

ആരോഗ്യവും ഭക്ഷണവും തമ്മില്‍ നല്ല ബന്ധമുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ആരോഗ്യമുളള ഭക്ഷണം കഴിക്കണം. ജീവിതശൈലി രോഗങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത് ഭക്ഷണക്കാര്യത്തിലുള്ള ശ്രദ്ധ ഏറെ പ്രധാനം കൂടിയാണ്. എപ്പോള്‍ എന്തു കഴിക്കണമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. രാവിലെ നല്ലതുപോലെ ഭക്ഷണം കഴിക്കണം. ഉച്ചയ്ക്കും വൈകിട്ടുമുള്ള ഭക്ഷണം കുറയ്ക്കുന്നതാണ് നല്ലത്. ഇത് തടി, അമിതഭാരം എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. ഇവിടെ ഉച്ചയ്ക്ക്  ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്.  

ഒന്ന്...

പെട്ടെന്ന് കഴിക്കാന്‍ വേണ്ടി മിക്കവരും കരുതുന്ന ഒന്നാണ് ബ്രഡും ജാമും. എന്നാല്‍ ഇത് ആരോഗ്യത്തിന് ഗുണകരമായ ഒന്നുമില്ലാത്ത ഭക്ഷണമാണിത്, കൂടാതെ അനാരോഗ്യകരവുമാണ്. ബ്രഡില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള പോഷകമോ വിറ്റാമിനുകളോ നമുക്ക് ലഭിക്കുന്നില്ല. പഠിക്കുന്ന കുട്ടികളും ജോലി ചെയ്യുന്ന മുതിര്‍ന്നവരും ഒരു കാരണവശാലും ഉച്ചഭക്ഷണമായി ബ്രഡും ജാമും കഴിക്കരുത്.

രണ്ട്...

ഒരാളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണമാണ് പാല്‍. എല്ലാ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പാല്‍ ഒരു സമീകൃതാഹാരമാണ്. പക്ഷേ അത് ഉച്ചനേരത്ത് കുടിക്കുന്നത് നല്ലതല്ല. രാവിലെയും രാത്രിയുമാണ് പാല്‍ കുടിക്കേണ്ടത്. പാലിലെ പോഷകങ്ങള്‍ ശരീയായ രീതിയില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുമ്പോഴാണ്.

മൂന്ന്...

ചിലര്‍ ഉച്ചഭക്ഷണം ഒഴിവാക്കി ചിപ്സ് പോലെയുള്ള കൊറിക്കുന്ന ഭക്ഷണം മാത്രമായി ചുരുക്കാറുണ്ട്. ഡയറ്റിങ്ങിന്റെ പേരിലും മറ്റും കാണിക്കുന്ന ഈ ശീലം വിപരീതഫലമാണ് ഉണ്ടാക്കുക. ഉച്ചഭക്ഷണത്തിന് ധാരാളം അന്നജം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ചിപ്സ് കഴിക്കുന്നത് തീര്‍ത്തും അനാരോഗ്യകരമാണ്.

നാല്...

ഇന്നത്തെ ജീവിതശൈലി രോഗങ്ങള്‍ക്കെല്ലാം പ്രധാനപ്പെട്ട കാരണമാണ് ഫാസ്റ്റ് ഫുഡ്. ഒരു കാരണവശാലും ഉച്ചനേരത്ത് ചോറ് പോലെയുള്ള നാടന്‍ ഭക്ഷണം ഒഴിവാക്കി ഫാസ്റ്റ് ഫുഡ് കഴിക്കരുത്. ഫാസ്റ്റ് ഫുഡില്‍ അമിത അളവില്‍ ഉപ്പും പഞ്ചസാരയും മറ്റ് കെമിക്കല്‍സും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അനാരോഗ്യത്തിന് ഇടയാക്കുന്ന ഭക്ഷണശീലമാണിത്.
 


 

click me!