പ്രാതലിൽ ഈ ആഹാരങ്ങൾ ഒരിക്കലും ഉൾപ്പെടുത്തരുത്...

By Web TeamFirst Published Feb 9, 2020, 9:32 AM IST
Highlights

ഒരു ദിവസത്തേക്ക് മുഴുവന്‍ ആവശ്യമായ ഊര്‍ജം നമുക്കു ലഭിക്കുന്നത് പ്രാതലില്‍ നിന്നാണ്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. പ്രാതല്‍ ഒഴിവാക്കിയാല്‍ അത് ആരോഗ്യത്തെ ബാധിക്കാം. 

ഒരു ദിവസത്തേക്ക് മുഴുവന്‍ ആവശ്യമായ ഊര്‍ജം നമുക്കു ലഭിക്കുന്നത് പ്രാതലില്‍ നിന്നാണ്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. പ്രാതല്‍ ഒഴിവാക്കിയാല്‍ അത് ആരോഗ്യത്തെ ബാധിക്കാം.  അതുപോലെതന്നെ ആരോഗ്യകരമല്ലാത്ത വിഭവങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തരുത്. 

ഫൈബര്‍, പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റ് ഇത്രയും അടങ്ങിയതാകണം പ്രാതല്‍. ഹെല്‍ത്തി അല്ലാത്ത ബ്രേക്ക്ഫാസ് ഭാരം കൂടാനും രോഗങ്ങള്‍ വരാനും കാരണമാകും. 

പ്രാതലിൽ ഒരു കാരണവശാലും ഉൾപ്പെടുത്താൻ പാടില്ലാത്ത ഭക്ഷണങ്ങൾ നോക്കാം. 

ഒന്ന്...

 ഹോള്‍ ഗ്രെയിന്‍സ്, വൈറ്റമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട് എന്നു പറയുന്ന പാക്കറ്റ് സെറിയല്‍ ഒരിക്കലും പ്രാതല്‍ ആക്കരുത്. റിഫൈന്‍ഡ് ഗ്രെയിന്‍സ്, ഷുഗര്‍ എന്നിവ ഇവയില്‍ ധാരാളം ഉണ്ട്. മധുരം ധാരാളം അടങ്ങിയ ഇവ സ്ഥിരമായി കഴിച്ചാല്‍ അമിതവണ്ണം, പ്രമേഹം എന്നിവ ഉണ്ടാകും.

രണ്ട്...

മധുരം ചേര്‍ത്ത ഫാറ്റ് ഫ്രീ ആയ ഫ്രൂട്ട് യോഗര്‍ട്ട് ഒരിക്കലും പ്രാതല്‍ മെനുവില്‍ ഉള്‍പ്പെടുത്തരുത്. കൃത്രിമമധുരം ആണ് ഇവയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌.

മൂന്ന്...

റിഫൈന്‍ഡ് ഫ്ലോര്‍, ഷുഗര്‍ എന്നിവ ധാരാളം ഉള്ള ഇവ ഒരിക്കലും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്. പാന്‍കേക്ക് സിറപ്പില്‍ കൂടിയ അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ് ഉണ്ട്.

click me!