ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കി നോക്കൂന്നേ...

By Web TeamFirst Published Feb 8, 2020, 5:08 PM IST
Highlights

ഓട്സ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഓട്സ് കൊണ്ട് വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് പുട്ട്. പ്രമേഹ രോഗികളുടെ പ്രധാന ഭക്ഷണമാണ് ഓട്സ് പുട്ട്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ... 

വേണ്ട ചേരുവകൾ...

ഓട്‌സ്                  2 കപ്പ്
തേങ്ങ                4 ടീസ്പൂൺ
ഉപ്പ്                    ആവശ്യത്തിന്‌

വേണ്ട ചേരുവകൾ....

1. ആദ്യം ഓട്‌സ് ഒരു പാനിൽ വറുത്തു ശേഷം പൊടിച്ചെടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാൽ കുഴഞ്ഞു പോകും.)
2. കട്ട ഇല്ലാതെ നല്ല പൊടിയാക്കി എടുക്കുക.
3.ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് കുറ്റിയിൽ തേങ്ങയും പൊടിയും ചേർത്ത് ആവിയിൽ 10 മിനിറ്റ് പുഴുങ്ങി എടുക്കുക. 

click me!