Food Video: ഇതൊക്കെ എന്ത്! പച്ചക്കപ്പ കൊത്തി നുറുക്കി ബാബു ആന്‍റണി; വീഡിയോ

Published : Sep 29, 2022, 11:20 AM ISTUpdated : Sep 29, 2022, 11:27 AM IST
Food Video: ഇതൊക്കെ എന്ത്! പച്ചക്കപ്പ  കൊത്തി നുറുക്കി ബാബു ആന്‍റണി; വീഡിയോ

Synopsis

ളരെ വ്യത്യസ്തമായ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. പച്ചകപ്പ കൊത്തിനുറുക്കുന്ന വീഡിയോ ആണ് ബാബു ആന്‍റണി  പങ്കുവച്ചിരിക്കുന്നത്. 

ഒരു കാലത്ത് മലയാള സിനിമകളിലെ 'വില്ലന്‍' വേഷങ്ങളില്‍ തിളങ്ങിയ നടനായിരുന്നു  ബാബു ആന്‍റണി. ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാവുകയാണ് ബാബു ആന്‍റണി ഇപ്പോള്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിലൂടെ പഴയ ആക്ഷന്‍ ഹീറോ ഇമേജിലേക്ക് തിരിച്ചെത്തുകയുമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാബു ആന്‍റണി ഇടയ്ക്കിടെ ചില പോസ്റ്റുകളുമായി എത്താറുണ്ട്. 

ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. പച്ചകപ്പ കൊത്തിനുറുക്കുന്ന വീഡിയോ ആണ് ബാബു ആന്‍റണി  പങ്കുവച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ആണിതെന്നും ചില നേരങ്ങളില്‍ താന്‍ കപ്പ കൊത്തി നുറുക്കാറുണ്ടെന്നും ഭാര്യയാണ് പാചകമെന്നും കാപ്ഷനില്‍ താരം പറയുന്നു.

വീഡിയോയ്ക്ക് താഴെ രസകരമായ കമന്‍റുകളാണ് ആരാധകര്‍ പങ്കുവച്ചത്. അച്ചായൻസ് സ്പെഷ്യൽ എന്നും കപ്പയ്ക്ക് പോത്ത് കറിയുണ്ടോ എന്നും  ഞങ്ങൾ കോട്ടയംകാരുടെ കപ്പ പുഴുക്കും മീൻ കറിയും..അതിൽ പ്രത്യേകിച്ച് പൊൻകുന്നം കാഞ്ഞിരപ്പള്ളിക്കാരുടെ കപ്പക്കും ചക്കക്കും ഇച്ചിരി ടേസ്റ്റ് കൂടും എന്നുമെല്ലാം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 


മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് കപ്പ. കാർബോഹൈഡ്രേറ്റ്സ്, വിറ്റാമിനുകള്‍, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണിത്. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് കപ്പ ധൈര്യമായി കഴിക്കാം. കപ്പയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ശരീരം പുഷ്ടിപ്പെടുത്താൻ സഹായിക്കും. കപ്പയിൽ അടങ്ങിയിരിക്കുന്ന അയോൺ രക്തകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. രക്തക്കുറവു പരിഹരിച്ച് അനീമിയ തടയാൻ കപ്പ പതിവായി കഴിക്കാം. 

Also Read: ചോക്ലേറ്റ് പക്കാവടയുമായി യുവതി; 'ഇത് എന്താണ് ചേച്ചി'യെന്ന് സോഷ്യല്‍ മീഡിയ

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍