Food Video: ചോക്ലേറ്റ് പക്കാവടയുമായി യുവതി; 'ഇത് എന്താണ് ചേച്ചി'യെന്ന് സോഷ്യല്‍ മീഡിയ

Published : Sep 29, 2022, 10:10 AM ISTUpdated : Sep 29, 2022, 10:16 AM IST
Food Video: ചോക്ലേറ്റ് പക്കാവടയുമായി യുവതി; 'ഇത് എന്താണ് ചേച്ചി'യെന്ന് സോഷ്യല്‍ മീഡിയ

Synopsis

പക്കാവടയില്‍ നടത്തിയ ഒരു വിചിത്ര പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. കടലമാവ് ചെറിയ ഉള്ളിയില്‍ മുക്കിയെടുത്ത് എണ്ണയിലിട്ട് വറത്താണ് സാധാരണയായി പക്കാവട തയ്യാറാക്കുന്നത്. 

സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല തരത്തിലുള്ള പരീക്ഷണങ്ങളുടെ വീഡിയോകളും  സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചില വിചിത്രമായ പരീക്ഷണങ്ങള്‍ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്തു. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല  'കോമ്പിനേഷനു'കളും ആണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ വാരികൂട്ടുന്നത്. 

ഇപ്പോഴിതാ പക്കാവടയില്‍ നടത്തിയ ഒരു വിചിത്ര പരീക്ഷണത്തിന്‍റെ വീഡിയോ ആണ്  സൈബര്‍ ലോകത്ത് വൈറലാകുന്നത്. കടലമാവ് ചെറിയ ഉള്ളിയില്‍ മുക്കിയെടുത്ത് എണ്ണയിലിട്ട് വറത്താണ് സാധാരണയായി പക്കാവട തയ്യാറാക്കുന്നത്. എന്നാല്‍ ഇവിടെ ഉള്ളിക്ക് പകരമായി ചോക്ലേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു യുവതി ആണ് ഈ വെറൈറ്റി പക്കാവട തയ്യാറാക്കി നല്‍കുന്നത്. 

ആര്‍.ജെ രോഹന്‍ ആണ് ഇവരുടെ വീഡിയോ  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചോക്ലേറ്റ്  കവറില്‍ നിന്ന് നീക്കം ചെയ്തശേഷം കടലമാവില്‍ നന്നായി മുക്കിയെടുത്ത് എണ്ണയിലിട്ട് പൊരിച്ചെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇങ്ങനെ പൊരിച്ചെടുത്ത  ചോക്ലേറ്റ് പക്കാവടയുടെ മുകളില്‍ കുറച്ച് മസാല കൂടി വിതറി, ചട്‌നിയ്‌ക്കൊപ്പമാണ് ഇവര്‍ വിളമ്പുന്നത്.

വീഡിയോ ഇതുവരെ ഒന്നരലക്ഷത്തിന് അടുത്ത് ആളുകളാണ് കണ്ടത്. സംഭവം വൈറലായതോടെ വിമര്‍ശനവുമായി ആളുകളും രംഗത്തെത്തി. ഞെട്ടലിന്‍റെ ഈമോജി ആണ് പലരും വീഡിയോയ്ക്ക് താഴെ പങ്കുവച്ചത്. ചിലരാകട്ടെ, ഇത് എന്താണ് ചേച്ചി, വെറുപ്പിച്ചു എന്നും കുറിച്ചു. ദേഷ്യത്തിന്‍റെയും പൊട്ടിച്ചിരിയുടെയും ഈമോജികള്‍ വാരി വിതറുകയായിരുന്നു പലരും. 

വീഡിയോ കാണാം. . .

 

Also Read: ചർമ്മം തിളങ്ങാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍; അഹാന കൃഷ്ണ പറയുന്നു...

PREV
click me!

Recommended Stories

രുചിയൂറും സ്‌പൈസി മസാല ദോശ തയാറാക്കാം; റെസിപ്പി
പ്രതിരോധശേഷി കൂട്ടുന്നതിന് ഈ സൂപ്പർ ഫുഡുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ